2023ലെ ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് ഒരു മെഡല്‍ കൂടെ. ഐഎല്‍സിഎ 7 ഇനത്തില്‍ ഇന്ത്യൻ നാവികനായ വിഷ്ണു ശരവണൻ വെങ്കല മെഡല്‍ നേടി.
നെറ്റ് സ്‌കോറായ 34ല്‍ വിഷ്ണു ഫിനിഷ് ചെയ്തു. സിംഗപ്പൂരിന്റെ ലോ ജുൻ ഹാൻ റയാൻ 26 പോയിന്റോടെ സ്വര്‍ണം നേടി. കൊറിയയുടെ ഹാ ജീമിൻ വെള്ളിയും നേടി.
തമിഴ്നാട്ടിലെ വെല്ലൂരില്‍ ജനിച്ച ശരവണൻ ജൂനിയര്‍ ദേശീയ ഇവന്റുകളില്‍ ഒന്നിലധികം മെഡലുകള്‍ മുമ്ബ് നേടിയിട്ടുണ്ട്. 2016 ല്‍ യൂത്ത് നാഷണല്‍ ചാമ്ബ്യനായി.
2017 മുതല്‍ ഇന്ത്യൻ ആര്‍മിയില്‍ വിഷ്ണു ഉണ്ട്. 2019 ല്‍, ക്രൊയേഷ്യയില്‍ നടന്ന അണ്ടര്‍ 21 ലോക ചാമ്ബ്യൻഷിപ്പിലും വിഷ്ണു വെങ്കല മെഡല്‍ നേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്