ഓസീസ് പര്യടനത്തിലെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരാട് കോലി വിട്ടുനിന്നേക്കുമെന്ന് റിപ്പോർട്ടുകൾ 

NOVEMBER 8, 2020, 5:29 AM

ന്യൂഡൽഹി: ഐ.പി.എല്ലിനു ശേഷം ആരംഭിക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ക്യാപ്റ്റൻ വിരാട് കോലി വിട്ടുനിന്നേക്കുമെന്ന് റിപ്പോർട്ട്.

നേരത്തെ ഓസീസ് പര്യടനത്തിനുള്ള ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചപ്പോൾ മൂന്ന് ഫോർമാറ്റിലും  കോലിയുടെ പേരുണ്ടായിരുന്നു.


vachakam
vachakam
vachakam

കോലിയും ഭാര്യയായ നടി അനുഷ്ക ശർമയും തങ്ങളുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. പ്രസവ സമയത്ത് അനുഷ്കയ്ക്ക് പിന്തുണ നൽകാൻ വേണ്ടിയാണ് കോലി മാറിനിൽക്കുന്നതെന്നാണ്  ബി.സി.സി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്. എന്നാൽ ബോർഡോ കോലിയോ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.


അതേസമയം നേരത്തെ ടീമിൽ ഉൾപ്പെടുത്താതിരുന്ന രോഹിത് ശർമയും ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ പരിക്ക് കാരണമാണ് രോഹിത്തിനെ പരിഗണിക്കാത്തതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനായി കഴിഞ്ഞ രണ്ടു മത്സരങ്ങളിലും രോഹിത് കളിച്ചിരുന്നു.

vachakam
vachakam
vachakam

നവംബർ 27-ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ രോഹിത്തിന് വിശ്രമം അനുവദിക്കുന്ന കാര്യവും ബി.സി.സി.ഐയുടെ പരിഗണനയിലുണ്ട്.

ഡിസംബർ 17-നാണ് ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നാലു ടെസ്റ്റുകളടങ്ങുന്ന പരമ്പരയിലെ മൂന്നാം ടെസ്റ്റ് ജനുവരി ഏഴു മുതൽ സിഡ്നിയിലും നാലാം ടെസ്റ്റ് ജനുവരി 15 മുതൽ ബ്രിസ്ബെയ്നിലുമാണ്.

Virat Kohli has been ruled out of the last two Tests of the tour of Australia.

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS