വിജയം തുടർന്ന് മാഞ്ചസ്റ്റർ സിറ്റി

SEPTEMBER 17, 2023, 1:02 PM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി അവരുടെ വിജയം തുടരുന്നു. ഇന്ന് എവേ മത്സരത്തിൽ അവർ വെസ്റ്റ് ഹാം യുണൈറ്റഡിനെയും തോൽപ്പിച്ചു. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 3-1ന്റെ വിജയമാണ് പെപ് ഗ്വാർഡിയോളയുടെ ടീം നേടിയത്. സിറ്റിയുടെ അഞ്ചു മത്സരങ്ങൾക്ക് ഇടയിലെ അഞ്ചാം വിജയമാണിത്.

ആദ്യ പകുതിയിൽ തന്നെ മികച്ച അവസരങ്ങൾ മാഞ്ചസ്റ്റർ സിറ്റി സൃഷ്ടിച്ചെങ്കിലും ഗോൾ വന്നില്ല. വെസ്റ്റ് ഹാം ആകട്ടെ അവർക്ക് കിട്ടിയ അവസരം മുതലെടുത്ത് 36-ാം മിനുട്ടിൽ വാർഡ് പ്രോസിലൂടെ ലീഡ് എടുത്തു. ആദ്യ പകുതി 1-0ന് അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സിറ്റിയുടെ പുതിയ യുവ സൈനിംഗ് ഡാകുവിലൂടെ അവർ സമനില കണ്ടെത്തി. ഹൂലിയൻ ആൽവാരസിന്റെ അസിസ്റ്റിൽ ആയിരുന്നു ആ ഗോൾ. മത്സരത്തിൽ 76-ാം മിനുട്ടിൽ ബെർണാഡോ സിൽവയിലൂടെ സിറ്റി ലീഡ് എടുത്തു. ഈ ഗോളും ഒരുക്കിയത് ആൽവാരസായിരുന്നു.

vachakam
vachakam
vachakam

അവസാനം 87-ാം മിനുട്ടിൽ ബെർണാഡോ സിൽവയുടെ അസിസ്റ്റിൽ നിന്ന് ഹാളണ്ട് കൂടെ ഗോൾ നേടിയതോടെ സിറ്റിയുടെ വിജയം പൂർത്തിയായി. ഈ ജയത്തോടെ 15 പോയിന്റുമായി സിറ്റി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. വെസ്റ്റ് ഹാം 10 പോയിന്റുമായി ആറാമതും നിൽക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam