ജക്കാര്‍ത്ത - ഇസ്രായിലിനെ പങ്കെടുപ്പിക്കരുതെന്ന് ബാലി പ്രവിശ്യയിലെ ഗവര്‍ണര്‍ നിലപാട് ശക്തമാക്കിയതോടെ ഇന്തോനേഷ്യയില്‍ നടക്കേണ്ട അണ്ടര്‍-20 ലോകകപ്പ് മറ്റൊരു രാജ്യത്തേക്ക് ഫിഫ മാറ്റും.
മെയ് 20 മുതല്‍ ജൂണ്‍ 11 വരെ നടക്കേണ്ട ടൂര്‍ണമെന്റിന്റെ മത്സരക്രമം നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് എതിര്‍പ്പ് കാരണം നടന്നിരുന്നില്ല. ഇന്തോനേഷ്യയും ഇസ്രായിലും തമ്മില്‍ നയതന്ത്ര ബന്ധമില്ല. ഫലസ്തീന് വലിയ ജനപിന്തുണയുള്ള രാജ്യമാണ് ഇന്തോനേഷ്യ.
ഉക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയെ കഴിഞ്ഞ ലോകകപ്പില്‍ നിന്ന് പുറത്താക്കിയിരുന്നു. 24 ടീമുകള്‍ പങ്കെടുക്കുന്ന അണ്ടര്‍-20 ലോകകപ്പിന്റെ നറുക്കെടുപ്പ് കാരണം വ്യക്തമാക്കാതെയാണ് ഫിഫ നീട്ടിവെച്ചത്. അണ്ടര്‍-20 ലോകകപ്പിന് ചരിത്രത്തിലാദ്യമായി ഇസ്രായില്‍ യോഗ്യത നേടിയിരുന്നു.
അവരുടെ സാന്നിധ്യമില്ലാതെ മത്സരക്രമം നിശ്ചയിക്കാനാവില്ല. ഇസ്രായിലിനെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് ഇന്തോനേഷ്യ ഫിഫക്ക് വാക്കു നല്‍കിയിരുന്നു. ഹിന്ദു ഭൂരിപക്ഷമുള്ള ബാലി ദ്വീപില്‍ ഇസ്രായിലിന്റെ മത്സരങ്ങള്‍ നടത്താനും തീരുമാനിച്ചിരുന്നു.
എന്നാല്‍ ബാലി ഗവര്‍ണര്‍ വയാന്‍ കോസ്റ്ററുടെ എതിര്‍പ്പ് എല്ലാ നീക്കങ്ങളും തകര്‍ത്തു. ഇന്തോനേഷ്യ ആതിഥ്യമരുളേണ്ടിയിരുന്ന ആദ്യത്തെ പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് അണ്ടര്‍-20 ലോകകപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്