റഷ്യയുടെ അണ്ടർ 17 ടീമുകളെ യൂറോപ്യൻ മത്സരങ്ങളിലേക്ക് പുനഃസ്ഥാപിക്കുമെന്ന് ഫുട്ബോൾ യൂറോപ്യൻ ഗവേണിംഗ് ബോഡിയായ യുവേഫ പ്രഖ്യാപിച്ചതിന് പിന്നാലെ റഷ്യൻ ടീമുകൾ ഉൾപ്പെടുന്ന ടൂർണമെന്റുകളിൽ കളിക്കില്ലെന്ന് ഉക്രെയ്ൻ അറിയിച്ചു.
ചൊവ്വാഴ്ച വൈകി പുറത്തിറക്കിയ പ്രസ്താവനയിൽ, ഉക്രേനിയൻ ഫുട്ബോൾ അസോസിയേഷൻ (യുഎഎഫ്) യുവേഫയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും റഷ്യൻ ടീമുകൾക്കെതിരെ കളിക്കരുതെന്ന് മറ്റ് രാജ്യങ്ങളോടും അഭ്യർത്ഥിച്ചു.
2022 ഫെബ്രുവരിയിൽ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന് ശേഷം എല്ലാ റഷ്യൻ ടീമുകളെയും മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ യുവേഫ തീരുമാനിച്ചിരുന്നു .
എന്നാൽ കുട്ടികൾ മുതിർന്നവരുടെ പ്രവൃത്തികൾക്ക് ശിക്ഷിക്കപ്പെടരുത് എന്ന് പറഞ്ഞ് റഷ്യൻ U-17 ടീമുകളെ യുവേഫ മത്സരങ്ങളിലേക്ക് വീണ്ടും പ്രവേശിപ്പിക്കുമെന്നും പറഞ്ഞു.ഇതാണ് റഷ്യയെ ചൊടിപ്പിച്ചത്.
അതേസമയം യുവേഫയുടെ തീരുമാനത്തോട് ചൊവ്വാഴ്ച ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ പ്രതികരിച്ചു, തങ്ങളുടെ യുവ ടീമുകൾ റഷ്യക്കെതിരെ കളിക്കില്ലെന്ന് തീരുമാനമെടുത്തു.അണ്ടർ 17 പുരുഷന്മാരുടെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഫൈനൽ അടുത്ത വർഷം സൈപ്രസിലാണ് നടക്കുക, വനിതാ ടൂർണമെന്റ് സ്വീഡനിലും നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്