ട്വിന്റി 20 ലോകകപ്പ്: ആദ്യജയം ആസ്‌ട്രേലിയയ്ക്ക്

OCTOBER 23, 2021, 11:50 PM

അബുദാബി: ട്വന്റി20 ലോകപ്പിൽ സൂപ്പർ 12ൽ ഗ്രൂപ്പ് 1ൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ആസ്‌ട്രേലിയയ്ക്ക് ജയം. ഗ്രൂപ്പ് 1ലെ മത്സരത്തിൽ ആസ്‌ട്രേലിയ അഞ്ച് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെയാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ ആസ്‌ട്രേലിയ 2 പന്ത് ബാക്കിൽ നിൽക്കെ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (121/5).

അവസാന ഓവറിൽ ഓസീസിന് ജയിക്കാൻ 8 റൺസ് വേണമായിരുന്നു. പ്രിട്ടോറിയസ് എറിഞ്ഞ ആ ഓവറിലെ ആദ്യ പന്തിൽ രണ്ട് റൺസ് നേടിയ മാർകസ് സ്റ്റോയിനിസ് രണ്ടാമത്തേയും നാലാമത്തേയും പന്തുകളിൽ ഫോറടിച്ച് രണ്ട് പന്ത് ശേഷിക്കെ ആസ്‌ട്രേലിയയെ വിജയതീരത്തെത്തിക്കുകയായിരുന്നു. സ്റ്റോയിനിസും മാത്യൂ  വേഡും ഭേദിക്കപ്പെടാത്ത ആറാം വിക്കറ്റിൽ 26 പന്തിൽ നേടിയ 46 റൺസാണ് ഓസീസിന്റെ റൺചേസിംഗിൽ നിർണായകമായത്. 

സ്റ്റോയിനിസ് 16 പന്തിൽ 3 ഫോറുൾപ്പെടെ 24 റൺസുമായും വേഡ് 10 പന്തിൽ 2 ഫോറുൾപ്പെടെ 15 റൺസുമായും പുറത്താകാതെ നിന്നു. ക്യാപ്ടൻ ആരോൺ ഫിഞ്ച് പൂജ്യനായി നോർട്ട്ജെയ്ക്കും മറ്റൊരു ഓപ്പണർ ഡേവിഡ് വാർണർ (14) നല്ല തുടക്കം കിട്ടിയിട്ടും മുതലാക്കാനാകാതെ റബാഡയ്ക്ക്കും മിച്ചൽ മാർഷ് (11) മഹാരാജിനും വിക്കറ്റ് നൽകി മടങ്ങിയപ്പോൾ 38 റൺസേ ഓസീസ് സ്‌കോർബോർഡിൽ ഉണ്ടായിരുന്നുള്ളൂ. 

vachakam
vachakam
vachakam

സ്റ്റീവൻ സ്മിത്ത് (34 പന്തിൽ 35) ഗ്ലെൻ മാക്‌സ്വെല്ലിനൊപ്പം (18) പിടിച്ച് നിന്ന് വൻ തകർച്ചയിൽ നിന്ന് ഓസീസിനെ കരകയറ്റി. പിന്നീട് ഇരുവരും അടുത്തടുത്ത് പുറത്തായെങ്കിലും സ്റ്റോയിനിസും വേഡും റൺറേൺറ്ര് ഉയർത്തി ഓസീസിനെ രക്ഷിക്കുകയായിരുന്നു.

നേരത്തേ രണ്ട് വിക്കറ്റ് വീതം നേടിയ ജോഷ് ഹാസൽവുഡ്ഡും മിച്ചൽ സ്റ്റാർക്കും ആദം സാംപയും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടിയത്.മറ്റുള്ളവർ പതറിയിടത്ത് 36 പന്തിൽ 3 ഫോറും 1 സിക്‌സും ഉൾപ്പെടെ 40 റൺസ് നേടിയ അയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോററായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam