ട്വിന്റി20 ലോകകപ്പ്: വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് ഇംഗ്ലണ്ട്

OCTOBER 23, 2021, 11:52 PM

ദുബായ്: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ നടന്ന രണ്ടാം മത്സരത്തിൽ വെസ്റ്റിന്ഡീസിനെതിരെ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത ഓവർ പോലും പൂർത്തിയാക്കാതെ 55 റൺസിൽ പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 8.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. വിൻഡീസ് നിരയിൽ 13 റൺസ് നേടിയ ക്രിസ് ഗെയ്ൽ മാത്രമാണ് രണ്ടക്കം കടന്നത്. ബാക്കി ഒൻപത് ബാറ്റ്‌സ്മാന്മാരും രണ്ടക്കം കാണാതെ പുറത്തായി.

2.2 ഓവറിൽ വെറും 2 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ ആദിൽ റാഷിദ് ആണ് വിൻഡീസിന്റെ നടുവൊടിച്ചത്. മിൽസും, മൊയീൻ അലിയും 2 വിക്കറ്റ് വീതവും, ക്രിസ് വോക്‌സും, ജോർദാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജേസൺ റോയ് (11), ജോണി ബെയർസ്‌റ്റോ (9), മോയിൻ അലി (3), ലിയാം ലിവിങ്സ്റ്റൺ (1) എന്നിവരാണ് പുറത്തായത്. 24 റൺസെടുത്ത ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.

ക്യാപ്ടൻ ഓയിൻ മോർഗൻ ഏഴു റൺസോടെ പുറത്താകാതെ നിന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam