തോമസ് കപ്പ് : ചരിത്രത്തിലാദ്യമായി ഇന്ത്യ ഫൈനലിൽ

MAY 14, 2022, 8:31 AM

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യൻ പുരുഷടീം കിരീടത്തിനരികെ. സെമി ഫൈനലിൽ ഡെന്മാർക്കിനെയാണ് 3-2ന് ഇന്ത്യൻ നിര തകർത്തത്.

ക്വാർട്ടറിലെ അതേ പ്രകടനം ആവർത്തിച്ച മലയാളി താരം എച്ച്.എസ്. പ്രണോയ് അവസാന മത്സരത്തിൽ നേടിയ നിർണ്ണായക ജയമാണ് ഇന്ത്യയെ ഫൈനലിലേക്ക് എത്തിച്ചത്. ഫൈനലിൽ 14 തവണ ചാമ്പ്യന്മാരായ ഇന്തോനേഷ്യയാണ് ഇന്ത്യയുടെ എതിരാളികൾ.

സെമി പോരാട്ടത്തിൽ 2-2ന് എത്തിയ ടൈയ്‌ക്ക് ശേഷം അവസാന മത്സരത്തിലാണ് പ്രണോയ് ലോക 13-ാം നമ്പർ റാസ്മുസ് ഗെംകേയിനെ അട്ടിമറിച്ചത്. 13-21ന് ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമാണ് 21-9, 21-12 പ്രണോയ് തിരിച്ചടിച്ചത്.

vachakam
vachakam
vachakam

ആദ്യ പോരാട്ടത്തിൽ നായകൻ കിഡംബി ശ്രീകാന്തും ഡബിൾസിൽ സാത്വിക് രാജ് രംഗാറെഡ്ഡി-ചിരാഗ് സഖ്യം ജയിച്ചപ്പോൾ ലക്ഷ്യാ സെന്നും രണ്ടാം ഡബിൾസിൽ കൃഷ്ണ പ്രസാദ് ഗരാഗ-വിഷ്ണുവർദ്ധൻ സഖ്യവും പരാജയപ്പെട്ടു. നിർണ്ണായക അഞ്ചാം മത്സരത്തിൽ പ്രണോയ് ജയം സ്വന്തമാക്കി.

1979ന് ശേഷം ഇന്ത്യ ഇതുവരെ തോമസ് കപ്പ് സെമിഫൈനലിനപ്പുറത്തേക്ക് കടന്നിട്ടില്ല. 2016ലെ ചാമ്പ്യന്മാരായ ടീമായ ഡെന്മാർക്കാണ് ഇന്ത്യക്കെതിരെ തോറ്റ് പുറത്തായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam