സിറ്റിയെ കിരീടത്തിൽ നിന്ന് തടയുക എന്നതല്ല നമ്മൾ കിരീടം നേടുകയാണ് ടീമിന്റെ പ്ലാൻ: ടെൻഹാഗ്

JUNE 3, 2023, 1:16 PM

എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. വെംബ്ലിയിൽ നടക്കുന്ന ഫൈനലിൽ കിരീടം തന്നെയാണ് ലക്ഷ്യമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീകൻ ടെൻഹാഗ് പറഞ്ഞു. 'സിറ്റിയെ ട്രെബിൾ കിരീടത്തിൽ നിന്ന് തടയുക എന്നതല്ല നമ്മൾ കിരീടം നേടുക എന്നതാണ് ടീമിന്റെ പ്ലാൻ' ടെൻഹാഗ് പറഞ്ഞു.

''ഞങ്ങൾക്ക് ഒരു കപ്പ് നേടണം, അത് സിറ്റിയെ തടയുക എന്ന ലക്ഷ്യത്തിൽ അല്ല, ഞങ്ങൾ കപ്പ് നേടുകയാണ് പ്രധാനം, ഇതൊരു മികച്ച അവസരമാണ്. ഒരു കപ്പ് ഫൈനലിലെത്താനും മാൻ സിറ്റിയെ ഫൈനലിൽ നേരിടുന്നു എന്നതും വലിയ കാര്യമാണ്' ടെൻഹാഗ് പറഞ്ഞു.

'അവർ വളരെ നല്ല ജോലി ചെയ്യുന്നുവെന്ന് ഞാൻ കരുതുന്നു. അവർ വളരെ നല്ല ഫുട്‌ബോൾ കളിക്കുന്നു, അവർ പ്രശംസകൾ എല്ലാം അർഹിക്കുന്നു.' അദ്ദേഹം പറഞ്ഞു.
'ഞങ്ങൾക്ക് ഒരു നല്ല സീസൺ ആയിരുന്നു ഇത് എന്ന് ഞാൻ കരുതുന്നു, ഇത് നല്ല സീസണെ വളരെ നല്ല സീസണാക്കി മാറ്റാനുള്ള അവസരമാണ്' ടെൻഹാഗ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam