മെസി ജ്ഞാനസ്‌നാനം ചെയ്ത ലാമിന്‍ യമാല്‍; ഇന്ന് ബാഴ്‌സലോണയുടെ 'വണ്ടര്‍ കിഡ്' 

JULY 10, 2024, 4:19 PM

അന്താരാഷ്ട്ര ഫുട്‌ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും സൃഷ്ടിച്ച വിടവ് നികത്താൻ ഏത് താരങ്ങൾ എത്തുമെന്നത് കുറച്ചു നാളുകളായി കായികലോകം ചർച്ച ചെയ്യുകയാണ്. മെസ്സി-ക്രിസ്റ്റ്യാനോ പോരാട്ടത്തിന് ശേഷം എംബാപ്പെ-ഹാലൻഡ് പോരാട്ടമാകുമെന്ന് കരുതിയിരുന്നെങ്കിലും കഴിഞ്ഞ വർഷം ഇരു താരങ്ങളും മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. അതേസമയം ജൂഡ് ബെല്ലിംഗ്ഹാം, ജമാൽ മുസിയാല, ആർഡെ ഗുല്ലർ, വിനീഷ്യസ് ജൂനിയർ തുടങ്ങി നിരവധി താരങ്ങൾ പ്രതീക്ഷ നൽകി രംഗത്തെത്തിയിട്ടുണ്ട്. അവസാന പേരുകളിലൊന്ന് ബാഴ്‌സലോണയുടെ  സ്പാനിഷ് താരം ലാമിൻ യമലാണ്.

2024 യൂറോയിൽ സ്‌പെയിനിനായി 16 കാരനായ യമൽ മികച്ച പ്രകടനം നടത്തുമെന്ന് ഉറപ്പായിരുന്നു. സെമിഫൈനൽ മത്സരത്തിൽ ഫ്രാൻസിനെതിരെ നേടിയ വിസ്മയ ഗോളോടെ സ്പാനിഷ് ഫുട്ബോളിൻ്റെ ഭാവി താനായിരിക്കുമെന്ന്  യമാൽ വ്യക്തമാക്കി കഴിഞ്ഞു. ഫ്രാൻസിനെതിരെ നേടിയ ഗോളോടെ യൂറോകപ്പിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ എന്ന നേട്ടവും യമാൽ സ്വന്തമാക്കി.

യമാല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ചര്‍ച്ച ചെയ്യപ്പെടുമ്ബോള്‍ കഴിഞ്ഞ ദിവസം അഞ്ച് മാസം പ്രായമുള്ള യമാലിനെ കുളിപ്പിക്കുന്ന അര്‍ജന്റീന ഇതിഹാസ താരമായ ലയണല്‍ മെസ്സിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2007ല്‍ ബാഴ്‌സലോണ താരമായിരുന്ന ലയണല്‍ മെസ്സി യൂനിസെഫ് നടത്തിയ ക്യാമ്ബയിനിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടിലാണ് കുഞ്ഞു യമാലിനൊപ്പം പ്രത്യക്ഷപ്പെട്ടത്. മിശ്ശിഹയുടെ കരസ്പര്‍ശം ഏറ്റതിന് ശേഷം കുഞ്ഞുയമാലിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്നത് ചരിത്രം.

vachakam
vachakam
vachakam

മെസിയെ തേച്ചുമിനുക്കിയ, സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ അക്കാദമിയായ ലാ മസിയ തന്നെയാണ് യമാലിന്റെയും കളരി. പതിനഞ്ചാം വയസില്‍ മസിയയുടെ പടിയിറങ്ങി യൂത്ത് കരിയര്‍ ആരംഭിച്ചതു മുതല്‍ തൊട്ടതെല്ലാം പൊന്നാക്കുകയാണ് യമാല്‍. ബാഴ്‌സയിലെ പ്രകടനമാണ് യമലിനെ ദേശീയ ടീമിലെത്തിച്ചത്. ദേശീയ ടീമിനൊപ്പമുള്ള തൻ്റെ ആദ്യ സീനിയർ അന്താരാഷ്ട്ര ടൂർണമെൻ്റിൽ, യമൽ നിരാശപ്പെടുത്തിയില്ല. ലീഗ് റൗണ്ടുകളിലും നോക്കൗട്ടിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനത്തിലൂടെ ടീമിൻ്റെ മുന്നേറ്റത്തിന് സംഭാവന നൽകിയ യമാലിൻ്റെ പ്രതിഭ ഫ്രാൻസിനെതിരായ പ്രകടനത്തോടെയാണ് ലോകം തിരിച്ചറിഞ്ഞത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam