ടി20 വനിതാലോകകപ്പ്: ഇന്ത്യൻ വനിതകൾക്ക് തോൽവി

OCTOBER 14, 2024, 2:14 PM

വനിതാ ലോകകപ്പിലെ നിർണായക മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഒമ്പത് റൺസിന്റെ തോൽവി. ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 151 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്.

ഗ്രേസ് ഹാരിസ് (40), തഹ്ലിയ മഗ്രാത് (32), എല്ലിസ് പെറി (32) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനാണ് സാധിച്ചത്. ക്യാപ്ടൻ ഹർമൻപ്രീത് കൗർ (പുറത്താവാതെ 54) ഒഴികെ മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ഒമ്പത് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. സോഫി മൊളിനെക്‌സ് ഓസീസിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. തോൽവിയോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് ഏറെക്കുറെ വിരാമമായി.

അത്ര നല്ലതായിരുന്നില്ല ഇന്ത്യയുടെ തുടക്കം. സ്‌കോർബോർഡിൽ 47 റൺസ് മാത്രമുള്ളപ്പോൾ മുൻനിര താരങ്ങളായ ഷഫാലി വർമ (20), സ്മൃതി മന്ദാന (6), ജെമീമ റോഡ്രിഗസ് (16) എന്നിവർ മടങ്ങി. പിന്നാലെ കൗർ - ദീപ്തി ശർമ (29) സഖ്യം 63 കൂട്ടിചേർത്തു. 16-ാം ഓവറിൽ ദീപ്തി പോയതോടെ ഇന്ത്യ തകർന്നു. റിച്ചാ ഘോഷ് (1), പൂജ വസ്ത്രകർ (9), അരുന്ധതി റെഡ്ഡി (0), ശ്രേയങ്ക പാട്ടീൽ (0), രാധാ യാദവ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. രേണുക താക്കൂർ (1), ഹർമൻപ്രീതിനൊപ്പം പുറത്താവാതെ നിന്നു.

vachakam
vachakam
vachakam

നേരത്തെ, മോശം തുടക്കമായിരുന്നു ഓസീസിന്. സ്‌കോർബോർഡിൽ 17 റൺസുള്ളപ്പോൾ ബേത് മൂണി (2), ജോർജിയ വെയർഹാം (0) എന്നിവരുടെ വിക്കറ്റുകൾ ഓസീസിന് നഷ്ടമായി. രേണുകയ്ക്കായിരുന്നു രണ്ട് വിക്കറ്റുകളും. തുടർന്ന് ഗ്രേസ് - മഗ്രാത് സഖ്യം 62 റൺസ് കൂട്ടിചേർത്തു. 12-ാം ഓവറിൽ മഗ്രാത്തിനെ പുറത്താക്കി രാധാ യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി.

വൈകാതെ ഗ്രേസിനെ ദീപ്തി ശർമയും പുറത്താക്കി. എന്നാൽ പെറി റൺസുയർത്തി. ഫോബെ ലിച്ച്ഫീൽഡ് (15), അല്ലബെൽ സതർലൻഡ് (10) നിർണായക സംഭാവന നൽകി. പെറിയെ കൂടാതെ അഷ്‌ളി ഗാർഡ്‌നറാണ് (6) പുറത്തായ മറ്റൊരു താരം. ലിച്ച്ഫീൽഡിനൊപ്പം മേഗൻ ഷട്ട് (0) പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി രേണുക താക്കൂർ, ദീപ്തി ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam