ആ സമയത്ത് മോഹിത്തിന് എന്തിന് വെള്ളം നല്‍കി? പാണ്ഡ്യ വന്ന് സംസാരിച്ചതും ദുരൂഹമാണ്; ഗവാസ്‌കർ 

JUNE 1, 2023, 1:44 PM

മുംബൈ: കൈയെത്തും ദൂരത്ത് നിന്നാണ്  ഗുജറാത്തിന് ഐപിഎൽ കിരീടം നഷ്ടമായത്. ഗുജറാത്തിന്റെ തോൽവിയെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.

മോഹിത് ശർമ്മയുടെ അവസാന രണ്ട് പന്തുകളാണ് ചെന്നൈയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. അവസാന ഓവറിൽ ചെന്നൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത് പതിമൂന്ന് റൺസായിരുന്നു. ആ ഓവറിലെ ആദ്യ നാല് പന്തിൽ മൂന്ന് റൺസ് മാത്രമാണ് മോഹിത് വഴങ്ങിയത്.

അവസാന രണ്ട് പന്തുകൾ എറിയുന്നതിന് മുമ്പ് കോച്ച് നെഹ്‌റയും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും പകരക്കാരനായ കളിക്കാരനിലൂടെ മോഹിത്തിനോട് സംസാരിച്ചു. പിന്നീട് കളിയുടെ ഗതി മാറിയെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം. അവസാന രണ്ട് പന്തിൽ ഒരു സിക്സും ഫോറും  പറത്തിയാണ് ജഡേജ ചെന്നൈയെ വിജയത്തിലെത്തിച്ചത്. ഹാർദിക്കിന്റെ നീക്കത്തിനെതിരെ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കറും രംഗത്തെത്തി.

vachakam
vachakam
vachakam

'ആദ്യത്തെ നാല് പന്തുകള്‍ മോഹിത്ത് വളരെ നന്നായി എറിഞ്ഞു. എന്നാല്‍ അതിനുശേഷം മോഹിത്തിന് കുടിക്കാന്‍ വെള്ളം നല്‍കി. തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യ വന്നു സംസാരിച്ചു. ബോളര്‍ നല്ല രീതിയില്‍ പന്തെറിയുമ്ബോള്‍ സാധാരണ ഗതിയില്‍ ആരും നിര്‍ദേശം നല്‍കാറോ, സംസാരിക്കാറോ ഇല്ല.

അകലെ നിന്ന് പ്രോത്സാഹിപ്പിക്കു മാത്രമാണ് ചെയ്യുക. പാണ്ഡ്യ അടുത്തെത്തി സംസാരിച്ചതിനുശേഷം മോഹിത്ത് ചുറ്റും നോക്കാന്‍ തുടങ്ങി. അതുവരെ കൃത്യമായി പന്തെറിഞ്ഞ മോഹിത്തിന് പിന്നീട് റണ്‍സ് വഴങ്ങേണ്ടി വന്നു. അനുചിതമായ സമയത്ത് മോഹിത്തിന് വെള്ളം നല്‍കിയതും പാണ്ഡ്യ വന്ന് സംസാരിച്ചതും വളരെ ദുരൂഹമാണ്. കാരണം അതിന് ശേഷമാണ് ഗുജറാത്തിന് അനായാസം നേടാമായിരുന്ന കപ്പ് ചെന്നൈ സ്വന്തമാക്കിയത്.' - ഗാവസ്‌കര്‍ പറഞ്ഞു.

മോഹിത് ശര്‍മ അഞ്ചാം പന്തെറിയുന്നതിനു മുമ്ബായി സബ്സ്റ്റിറ്റിയൂട്ട് താരം വഴി പരിശീലകന്‍ ആശിഷ് നെഹ്‌റ നിര്‍ദേശങ്ങള്‍ നല്‍കിയതാണ് താരത്തിന്റെ അത്മവിശ്വാസം കളഞ്ഞതെന്ന തരത്തില്‍ ആരാധകരും രംഗത്തെത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam