ഐ.പി.എല്‍ 2023ല്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്. തിങ്കളാഴ്ച സമൂഹ മാധ്യമത്തില്‍ പുറത്തുവിട്ട വിഡിയോയിലാണ് താനും ഐ.പി.എല്ലിനെത്തുമെന്ന് താരം അറിയിച്ചത്.
എന്നാല്‍, ഒരു ടീമിലും സാന്നിധ്യമില്ലാത്ത സ്മിത്ത് കളിക്കാരനായാകില്ല ഇറങ്ങുക. കളി പറയുന്ന അവതാരകനായാകും.
പണക്കിലുക്കത്തിന് പേരുകേട്ട ഐ.പി.എല്‍ 16ാം സീസണ്‍ മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച അഹ്മദാബാദിലാണ് തുടക്കമാകുക. ലോകത്തെ മുന്‍നിര ക്രിക്കറ്റര്‍മാരില്‍ ഏറെയും അണിനിരക്കുന്ന 10 ടീമുകളാകും കിരീടം തേടിയിറങ്ങുക.
2021 സീസണ്‍ വരെ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം സജീവമായിരുന്ന സ്മിത്ത് തൊട്ടടുത്ത സീസണില്‍ ആരും വാങ്ങാതെ പുറത്തായിരുന്നു. ഈ സീസണിലാകട്ടെ, ലേലത്തില്‍നിന്ന് സ്വയം പിന്‍വാങ്ങുകയും ചെയ്തു. സ്വയം പുറത്തിരുന്ന താരത്തിന് പരിക്കുപറ്റി മാറിനില്‍ക്കുന്ന താരങ്ങളുടെ പകരം ഇറങ്ങാനാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്