മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ടാം ഗോൾകീപ്പറായി സ്റ്റെഫാൻ ഒർട്ടേഗ

JULY 2, 2022, 11:25 AM

മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ടാം ഗോൾ കീപ്പർക്കായുള്ള അന്വേഷണം സ്റ്റെഫാൻ ഒർട്ടേഗയിൽ എത്തി. ജർമ്മൻ താരം സ്റ്റെഫാൻ ഒർട്ടേഗയെ സ്വന്തമാക്കിയതായി മാഞ്ചസ്റ്റർ സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 3 വർഷത്തെ കരാറിൽ ഒർട്ടേഗ ഒപ്പുവെച്ചു.

സിറ്റിയുടെ ഇപ്പോഴത്തെ രണ്ടാം ഗോൾ കീപ്പർ സാക്ക് സ്റ്റെഫെൻ ക്ലബ് വിടാൻ സാധ്യത ഉള്ളതിനാൽ ആണ് സിറ്റി പുതിയ ഗോൾ കീപ്പറെ എത്തിച്ചത്. അർമിനിയ ബീലെഫെൽഡിലെ ഒർട്ടെഗയെ ഫ്രീ ട്രാൻസ്ഫറിലാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്.

29 കാരനായ ജർമ്മൻ കഴിഞ്ഞ സീസണിൽ അർമിനിയയുടെ ഒരു ലീഗ് മത്സരം ഒഴികെ ബാക്കി എല്ലാ മത്സരങ്ങളിലും ഇറങ്ങിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam