ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക

OCTOBER 1, 2024, 6:27 PM

ഒക്ടോബർ 21ന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ക്രിക്കറ്റിന് ദക്ഷിണാഫ്രിക്ക ബംഹ്ലാദേശിൽ എത്തും എന്ന് അവർ സ്ഥിരീകരിച്ചു.

ഒക്‌ടോബർ 16ന് ധാക്കയിലെത്തും, ആദ്യ ടെസ്റ്റ് ഒക്‌ടോബർ 21 മുതൽ 25 വരെ ധാക്കയിലും രണ്ടാം ടെസ്റ്റ് ഒക്ടോബർ 29 മുതൽ നവംബർ 2 വരെ ചാട്ടോഗ്രാമിലും നടക്കും. ഇപ്പോൾ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ് പരമ്പര.

ബംഗ്ലാദേശിന്റെ സ്പിൻസൗഹൃദ സാഹചര്യങ്ങൾക്കുള്ള തയ്യാറെടുപ്പിനായി, സെനൂരാൻ മുത്തുസാമി, കേശവ് മഹാരാജ്, ഡെയ്ൻ പീഡ് എന്നിവരുൾപ്പെടെ സ്പിന്നർമാരെ കേന്ദ്രീകരിച്ച് ദക്ഷിണാഫ്രിക്ക 15 അംഗ ടീമിനെ തിരഞ്ഞെടുത്തു. ഒരു വർഷത്തിന് ശേഷമാണ് മുത്തുസാമി ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്. കൂടാതെ അൺക്യാപ്ഡ് താരം മാത്യു ബ്രീറ്റ്‌സ്‌കെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

ദക്ഷിണാഫ്രിക്ക ടെസ്റ്റ് സ്‌ക്വാഡ്: ടെംബ ബാവുമ (സി), ഡേവിഡ് ബെഡിംഗ്ഹാം, മാത്യു ബ്രെറ്റെസ്‌കെ, നാന്ദ്രെ ബർഗർ, ടോണി ഡി സോർസി, കേശവ് മഹാരാജ്, എയ്ഡൻ മർക്രം, വിയാൻ മൾഡർ, സെനുറാൻ മുത്തുസാമി, ഡെയ്ൻ പാറ്റേഴ്‌സൺ, ഡെയ്ൻ പീഡ്, കാഗിസോ റബാഡ, ട്രിസ്റ്റൺ റബാഡ, കൈൽ വെർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam