പരിക്ക് വില്ലനായി; ഷാക്കിബ് ഉടൻ കളത്തിലേക്ക് ഇറങ്ങിയേക്കില്ല

NOVEMBER 24, 2021, 8:50 PM

വെള്ളിയാഴ്ച തുടങ്ങുന്ന പാക്കിസ്ഥാനെതിരായ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റിൽ ഷാക്കിബ് അൽ ഹസൻ കളിച്ചേക്കില്ല.പരിക്ക് പൂർണ്ണമായും  ഭേദമാകാത്തതാണ് ഇതിന് കാരണം.

ടി 20 ലോകകപ്പിനിടെ ഉണ്ടായ ഹാംസ്ട്രിംഗ് പരിക്കിൽ നിന്ന് പതിയെ കരകയറുകയാണ്  ഷാക്കിബ് ഇപ്പോൾ.എങ്കിലും താരത്തിന് ഇനിയും വിശ്രമം വേണമെന്നാണ് ബംഗ്ലാദേശ് ടീം അറിയിച്ചിരിക്കുന്നത്.അതിനാൽ പാക്കിസ്ഥാനെതിരായ സ്‌ക്വാഡിൽ ഷാക്കിബ് ഉണ്ടാകില്ല.

ബംഗ്ലാദേശിന്റെ ടി 20 ലോകകപ്പിലെ അവസാന രണ്ട് മത്സരങ്ങളും പാക്കിസ്ഥാനെതിരായ പരമ്പരയിലെ മൂന്ന് ടി 20 മത്സരങ്ങളും ഷാക്കിബിന് പരിക്ക് കാരണം നഷ്ടമായിരുന്നു.

vachakam
vachakam
vachakam

കുറച്ച് നാളുകളായി ഷാക്കിബ് ഇല്ലാതെയാണ് ബംഗ്ലാദേശ് ടീം ടെസ്റ്റ് മത്സരങ്ങൾക്ക് ഇറങ്ങുന്നത്.അതിനാൽ താരത്തിന്റെ അഭാവം ടീമിനെ കാര്യമായി ബാധിക്കില്ല എന്നാണ് ബംഗ്ലാദേശ് വ്യക്തമാക്കുന്നത്.

English summary: Shakib Al Hasan blow as Bangladesh face tough Test against Pakistan


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam