പാകിസ്താന്റെ സ്റ്റാർ പേസർ ഷഹീൻ അഫ്രീദിയും മുൻ പാക് നാകയൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷ അഫ്രീദിയും വിവാഹിതരായി. കറാച്ചിയിൽ നടന്ന ഗംഭീരമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം.
ക്യാപ്റ്റൻ ബാബർ അസം ഉൾപ്പെടെ നിരവധി പാക് ക്രിക്കറ്റ് താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.
പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്‌എൽ) ഫ്രാഞ്ചൈസി ലാഹോർ ഖലന്ദർസ് ട്വിറ്ററിൽ ഷഹീന്റെ വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ബാബറിനെ കൂടാതെ സർഫറാസ് ഖാൻ, ഷദാബ് ഖാൻ, നസീം ഷാ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്