സഞ്ജു സാംസൺ അസാമാന്യ പ്രതിഭ: കുമാർ സംഗകാര

MAY 29, 2022, 10:51 AM

അഹമ്മദാബാദ് : രാജസ്ഥാൻ റോയൽസ് ക്യാപ്ടൻ സഞ്ജു സാംസൺ അസാമാന്യ പ്രതിഭയെന്ന് ടീം ഡയറക്ടറും മുഖ്യ പരിശീലകനുമായ കുമാർ സംഗക്കാര. ടൂർണമെന്റിന്റെ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടുന്നതിന് മന്നോടിയായുള്ള വാർത്താസമ്മേളനത്തിലാണ് സംഗക്കാര രാജസ്ഥാൻ ക്യാപ്ടനെ പ്രശംസിച്ചത്. ഐപിഎൽ സീസണിൽ ക്യാപ്ടൻ, വിക്കറ്റ് കീപ്പർ, ബാറ്റർ എന്നീ മൂന്ന് റോളുകളും മികച്ച രീതിയിൽ സഞ്ജുവിന് കൈകാര്യം ചെയ്യാനായെന്നും സംഗക്കാര പറഞ്ഞു.

'കഠിനമായ സാഹചര്യങ്ങളിലാണ് കഴിഞ്ഞ സീസൺ സഞ്ജു തുടങ്ങിയത്. ഒരു യുവ നിരയെയാണ് സഞ്ജുവിന് ലഭിച്ചത്. കൊവിഡ് ബബിളിൽ കഴിയുന്നതിന്റെ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. എന്നാൽ അവൻ ശരിക്കും തന്റെ റോളിലേക്ക് വളർന്നു. വളരെ സംയമനം പാലിക്കുന്ന, മൃദുഭാഷിയായ വ്യക്തിയാണ് സഞ്ജു. ബാറ്റിങ്ങിൽ അസാധാരണ കഴിവ് സഞ്ജുവിനുണ്ട്'  സംഗക്കാര പറഞ്ഞു.

ടീമിലെ തന്റെ പങ്കിനെക്കുറിച്ച് സഞ്ജു കൂടുതൽ ബോധവാനാണെന്നും സംഗക്കാര പറഞ്ഞു. 'ക്യാപ്ടൻസി എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് ഗെയിമിനോടുള്ള തന്റെ അഭിനിവേശം അവൻ കാണിച്ചുതന്നു. തന്ത്രങ്ങൾ മെനയുന്നതിലും സഞ്ജു കൂടുതൽ മെച്ചപ്പെട്ടു.

vachakam
vachakam
vachakam

തന്റെ ടീമിനെ അവൻ ശരിക്കും വിശ്വാസത്തിലെടുത്തു. ഈ ടീം അവനെ ഒരു നായകനായാണ് കാണുന്നത്. ക്യാപ്ടൻ, വിക്കറ്റ് കീപ്പർ, പിന്നെ ബട്‌ലറിനൊപ്പം ടീമിന്റെ മികച്ച ബാറ്ററുമായി. അതത്ര എളുപ്പമുള്ള കാര്യമല്ല.

ഈ സീസണിൽ സഞ്ജു അതെല്ലാം വളരെ നന്നായി ചെയ്തു. തന്റെ റോൾ എന്താണെന്ന് സഞ്ജുവിന് വളരെ വ്യക്തമായിക്കഴിഞ്ഞു'  സംഗക്കാര കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam