മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സദാശിവ് റാവുജി പാട്ടീല്‍ അന്തരിച്ചു

SEPTEMBER 16, 2020, 1:31 AM

മഹാരാഷ്‌ട്ര : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സദാശിവ് റാവുജി പാട്ടീല്‍ അന്തരിച്ചു. 86 വയസായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ കോലാപ്പൂരിലെ റുക്കര്‍ കോളനിയിലെ വസതിയില്‍ വച്ച്‌ ഉറങ്ങി കിടക്കവെയാണ് മരണം സംഭവിച്ചത്.

പേസ് ബൗളിംഗ് ഓള്‍റൗണ്ടറായ പാട്ടീലിന് 1955 ല്‍ ന്യൂസിലന്‍ഡിനെതിരെ ഒരു ടെസ്റ്റ് മത്സരമേ കളിക്കാനായൊളു. തുടര്‍ന്ന് രാജ്യത്തിനായി കളിയ്ക്കാന്‍ കൂടുതല്‍ അവസരങ്ങളൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല. രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയുടെ നായകനായിരുന്നു പാട്ടീല്‍. 1952-1964 വരെ മഹാരാഷ്ട്രയ്ക്കായി 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച പാട്ടീല്‍ 866 റണ്‍സും 83 വിക്കറ്റുകളും നേടിയിട്ടുണ്ട്.

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam