'കളിയിൽ മാത്രം ശ്രദ്ധിക്കുക'; അർജുന് അച്ഛന്റെ ഉപദേശം 

JUNE 4, 2023, 9:17 AM

അർജുൻ ടെണ്ടുൽക്കറുടെ കരിയർ മികച്ചതാക്കാൻ തന്റെ ആദ്യകാലങ്ങളിലെ അതേ അന്തരീക്ഷം സൃഷ്ടിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് പിതാവും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിൻ ടെണ്ടുൽക്കർ.

കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മകനെ ഉപദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ സിന്റില്ലേറ്റിംഗ് സച്ചിൻ' എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ, ക്രിക്കറ്റിലെ തന്റെ ആദ്യ നാളുകളിൽ മാതാപിതാക്കളിൽ നിന്നും കുടുംബത്തിൽ നിന്നും ലഭിച്ച പിന്തുണയും അദ്ദേഹം വെളിപ്പെടുത്തി.

"എനിക്ക് എന്റെ കുടുംബത്തിൽ നിന്നും പിന്തുണ കിട്ടിയിരുന്നു. പലതിനും പരിഹാരം കണ്ടെത്തുന്നതിന് ജ്യേഷ്ഠൻ അജിത് തെണ്ടുല്‍ക്കർ പ്രധാന പങ്കുവഹിച്ചു. എന്റെ ജന്മദിനത്തിൽ നിതിൻ തെണ്ടുല്‍ക്കർ എനിക്കായി പെയിന്റിങുകൾ ചെയ്തു തന്നു. എന്റെ അമ്മ എൽഐസിയിൽ ജോലി ചെയ്യുകയായിരുന്നു, അച്ഛൻ പ്രൊഫസറായിരുന്നു. അവർ എനിക്ക് സ്വാതന്ത്ര്യം നൽകി. കുട്ടികൾക്ക് സ്വാതന്ത്ര്യം നൽകണമെന്ന് ഞാൻ മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നു," - സച്ചിൻ പറഞ്ഞു.

vachakam
vachakam
vachakam

മകനോട് കളിയിൽ ശ്രദ്ധിക്കാനാണ് നല്‍കിയ ഉപദേശമെന്നും ക്രിക്കറ്റിന്റെ തുടക്കകാലത്ത് തനിക്ക് ലഭിച്ച അതേ അന്തരീക്ഷമാണ് കുടുംബത്തില്‍ മകന് വേണ്ടിയും സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം സ്വയം അഭിനന്ദിക്കുകയും പിന്നെ ആളുകൾ നിങ്ങളെ അഭിനന്ദിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ അച്ഛൻ കളിയിൽ മാത്രം ശ്രദ്ധിക്കാനാണ് പറഞ്ഞതെന്നും അത് തന്നെയാണ് മകനോട് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam