യുവേഫയുടെ വിലക്കിനെതിരെ റഷ്യന്‍ ക്ലബ്ബുകള്‍ കോടതിയിലേക്ക് 

MAY 14, 2022, 8:44 AM

ബെർലിൻ: അടുത്ത സീസണിലെ യൂറോപ്യൻ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്ക് നേരിടുന്ന റഷ്യൻ ടീമുകൾ സ്‌പോർട്‌സ് ആർബിട്രേഷൻ കോടതിയിൽ അപ്പീൽ നൽകി.

റഷ്യൻ സോക്കർ ലീഗിലെ പ്രമുഖ ക്ലബ്ബുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ ടീമുകൾക്കെതിരെ യുവേഫ ഉപരോധം ഏർപ്പെടുത്തിയിരുന്നു.

വിവിധ ക്ലബ്ബുകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി വേഗത്തിലാക്കാനും ടീമുകള്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗ്, ഡൈനാമോ മോസ്‌കോ, സോച്ചി, സിഎസ്‌കെഎ മോസ്കോ എന്നീ ടീമുകളാണ് റഷ്യന്‍ സോക്കര്‍ ലീഗിലെ നിലവിലെ സ്ഥാനം അനുസരിച്ച് യൂറോപ്യന്‍ മത്സരങ്ങളിലേക്ക് യോഗ്യത നേടുക. ചാമ്പ്യന്‍സ് ലീഗിലേക്കുള്ള ആദ്യ റൗണ്ട് യോഗ്യത നറുക്കെടുപ്പുകള്‍ ജൂണ്‍ 14ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

മെയ്‌ രണ്ടിനാണ് ടീമുകളെ വിലക്കികൊണ്ട് യുവേഫ പ്രസ്‌താവന പുറത്തിറക്കിയത്. മുന്‍പ് മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് ടീമുകള്‍ അഭിപ്രായപ്പെട്ടതിനെതുടര്‍ന്ന് റഷ്യന്‍ പുരുഷ ദേശീയ ടീമിനെ ഫിഫ ലോകകപ്പ് പ്ലേ ഓഫ് മത്സരങ്ങളില്‍ നിന്ന് പുറത്താക്കിയിരുന്നു.

റഷ്യന്‍ വനിത ഫുട്ബോള്‍ ടീമിനെയും മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നേരത്തേ വിലക്കിയിരുന്നു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്, 2023 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ എന്നിവയില്‍ കളിക്കുന്നതിനെതിരെയാണ് വനിത ടീമുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam