ഈ ആഴ്ച ബാഴ്സലോണ അവരുടെ മൂന്നാമത്തെ ഓഫർ റോബർട്ട് ലെവൻഡോസ്കിക്ക് നൽകിയിരുന്നു. അത് ബയേൺ നിരസിച്ചു എങ്കിലും ക്ലബിന്റെ പക്കൽ നിന്നും കൂടുതൽ ആരോഗ്യപരമായ ഒരു മനോഭാവം വന്നു തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ബാഴ്സയുമായി ഒരു ചർച്ച നടത്താൻ ബയേൺ തയ്യാറായിരിക്കുന്നു. ആദ്യത്തെ രണ്ടു ഓഫറുകൾക്കും ബയേൺ മറുപടി ഒന്നും തന്നെ നൽകിയിരുന്നില്ല.
ആഡ് ഓണുകൾ ഉൾപ്പടെ 50 മില്യൺ ആയിരുന്നു ബാഴ്സയുടെ ഓഫർ, എന്നാൽ ജർമൻ ക്ലബ് നിശ്ചിത ഫീസായി 50 മില്യൺ യൂറോയിൽ കുറവൊന്നും നോക്കുന്നില്ല. പക്ഷേ ഈ ഒരു തീരുമാനം മൂലം അടുത്ത സീസണിനു ശേഷം താരം ഫ്രീ ഏജന്റ് ആയി ക്ലബ് വിടാൻ കാരണമായേക്കും. അതിനാൽ ബഴ്സയുമായി ഒരു ചർച്ച ഒരുപക്ഷെ ഒരു ഡീലിലേക്ക് ചെന്നെത്താൻ സാധ്യതയുണ്ട്.
പ്രീ സീസൺ മുന്നേ ബാഴ്സയുടെ ട്രാൻസ്ഫർ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഉള്ള
ലെവൻഡോസ്ക്കിയേ ടീമിലെതിക്കാൻ ക്ലബ് മാനേജ്മെന്റിനോട് സാവി
ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്