ഐ.പി.എല്‍ വിജയം സഹതാരത്തിന് സമര്‍പ്പിച്ച്‌ ഋതുരാജ് ഗെയ്‌ക്‌വാദ്

MAY 31, 2023, 3:08 PM

ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഐ.പി.എല്‍ കിരീട നേട്ടം വെറ്ററൻ ബാറ്റര്‍ അമ്ബാട്ടി റായിഡുവിന് സമര്‍പ്പിച്ച്‌ ഓപ്പണര്‍ ഋതുരാജ് ഗെയ്‌ക്‌വാദ്.ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും 37കാരനായ റായിഡു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ഐ.പി.എല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റൻസിനെ തകര്‍ത്ത് കിരീടം നേടിയതിന് പിന്നാലെയാണ് റായിഡു തന്‍റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

ചെന്നൈ സൂപ്പര്‍ കിങ്സിന് പുറമേ മുംബൈ ഇന്ത്യൻസിനായും റായിഡു കളിച്ചിട്ടുണ്ട്. 2019ലാണ് അവസാനമായി ഇന്ത്യക്ക് വേണ്ടി താരം കളിച്ചത്. ജയത്തോടെ ചെന്നൈ ഐ.പി.എല്‍ കിരീട നേട്ടത്തില്‍ മുംബൈ ഇന്ത്യൻസിനൊപ്പമെത്തി. അഞ്ചു കിരീടങ്ങള്‍.

vachakam
vachakam
vachakam

'കഴിഞ്ഞ വര്‍ഷത്തെ പ്രകടനം വെച്ചു നോക്കുമ്ബോള്‍, ഇത്തവണത്തെ നേട്ടം സവിശേഷമായിരുന്നു. ഗംഭീര തിരിച്ചുവരവുകള്‍, ചെപ്പോക്കിലെയും എവേ മത്സരങ്ങളിലെയും ജയങ്ങള്‍. സീസണില്‍ എല്ലാവരും ടീമിന്‍റെ ജയത്തില്‍ പങ്കുവഹിച്ചു, അജിങ്ക്യ രഹാനെ, കോണ്‍വേ.

വിജയം റായിഡുവിന് സമര്‍പ്പിക്കാൻ ആഗ്രഹിക്കുന്നു. ഇന്നും ഞങ്ങള്‍ നല്ല തുടക്കത്തെക്കുറിച്ചാണ് സംസാരിച്ചത്. വിക്കറ്റുകള്‍ കൈയിലിരിക്കെ, അവസാനത്തെ ഓവറില്‍ 12-13 എന്ന സ്‌കോര്‍ എളുപ്പത്തില്‍ പിന്തുടരാമെന്ന് ഞങ്ങള്‍ കരുതി' -ഗെയ്‌ക്‌വാദ് പറഞ്ഞു. റായിഡു ഐ.പി.എല്ലില്‍ 204 മത്സരങ്ങളില്‍നിന്നായി 4,348 റണ്‍സാണ് നേടിയത്. 28.23 ആണ് ശരാശരി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam