ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ അര്‍ജന്റീനയെ വീഴ്ത്തിയ സൗദി അറേബ്യയെ പരിശീലിപ്പിച്ചിരുന്ന ഹെര്‍വ് റെനാര്‍ഡ് പടിയിറങ്ങി.
സൗദി അറേബ്യന്‍ ഫുട്ബാള്‍ ഫെഡറേഷനാണ് രാജി അറിയിച്ചത്. അടുത്ത വര്‍ഷം ഫുട്ബാള്‍ വനിത ലോകകപ്പ് നടക്കാനിരിക്കെ ഫ്രഞ്ച് വനിത ടീം പരിശീലകനായാണ് റെനാര്‍ഡ് പോകുന്നത്. ഫ്രഞ്ച് ഫുട്ബാള്‍ ഫെഡറേഷന്‍ ഇതുസംബന്ധിച്ച് നേരത്തെ കത്ത് നല്‍കിയിരുന്നു.
2019 ജൂലൈയിലാണ് റെനാര്‍ഡ് സൗദി പരിശീലകനായി ചുമതലയേല്‍ക്കുന്നത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ 2-1നായിരുന്നു സൗദി വിജയം. പിന്നീട് ജയമൊന്നും പിടിക്കാനാവാതെ ടീം ആദ്യ റൗണ്ടില്‍ പുറത്തായി.
അര്‍ജന്റീനയാകട്ടെ, അതിനു ശേഷം വമ്ബന്‍ ജയങ്ങളുമായി ഖത്തറില്‍ കിരീടമുയര്‍ത്തിയാണ് മടങ്ങിയത്. നാലു വര്‍ഷം സൗദി ടീമിനൊപ്പം നിന്ന് പരമാവധി നല്‍കിയാണ് മടങ്ങുന്നതെന്ന് റെനാര്‍ഡ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്