റാഷിദ്ഖാന് പരിക്ക്: ശ്രീലങ്കൻ പരമ്പര നഷ്ടപ്പെട്ടേക്കും

JUNE 2, 2023, 1:22 PM

അഫ്ഗാനിസ്ഥാന്റെ ലെഗ് സ്പിന്നർ റാഷിദ് ഖാൻ ശ്രീലങ്കയ്‌ക്കെതിരായ ടീമിന്റെ ആദ്യ രണ്ട് ഏകദിന മത്സരങ്ങൾക്ക് ഉണ്ടാകില്ല. മുതുകിന് പരിക്കേറ്റ റാഷിദ് ഇപ്പോൾ ചികിത്സയിലാണ്.

ജൂൺ 2ന് ആണ് ശ്രീലങ്ക അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സര ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തിൽ റാഷിദ് ഖാൻ കളിച്ചേക്കും.

അടുത്തിടെ സമാപിച്ച ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മികച്ച ഫോമിലായിരുന്നു റാഷിദ്. ഫൈനൽ വരെയുള്ള ഗുജറാത്ത് ടൈറ്റൻസിന്റെ കുതിപ്പിൽ നിർണായക പങ്കുവഹിച്ചു. ഐപിഎല്ലിൽ ആകെ 17 മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റുകൾ റാഷിദ് വീഴ്ത്തി. ബാറ്റ് കൊണ്ടും ഈ ഐപിഎല്ലിൽ റാഷിദ് തിളങ്ങിയിരുന്നു. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 10 സിക്‌സറുകൾ ആണ് റാഷിദ് അടിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam