രാജീവ് റാം - ക്രായിസെക്കോവ സഖ്യത്തിന് ആസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് കിരീടം

FEBRUARY 21, 2021, 10:31 AM

ആസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് കിരീടംഇന്ത്യൻ വംശജനായ അമേരിക്കൻ താരംരാജീവ് റാം ചെക്ക് റിപ്പബ്‌ളിക്കിന്റെ ബാർബോറ ക്രായിസെക്കോവ സഖ്യത്തിന്. ഫൈനലിൽ സാമന്ത സ്റ്റോസർമാത്യു എബ്ഡൻ സഖ്യത്തെ 6-1, 6-4ന് തോൽപ്പിച്ചാണ് ക്രായിസെക്കോവ  റാം സഖ്യം കിരീടം നേടിയത്. 

ബാംഗ്‌ളൂർ സ്വദേശികളായ രാഘവിന്റെയും സുഷമ റാമിന്റെയും മകനായ റാം ജനിച്ചതും വളർന്നതും അമേരിക്കയിലാണ്.റാമിന്റെ ആസ്‌ട്രേലിയൻ ഓപ്പണിലെ രണ്ടാം മിക്‌സഡ് ഡബിൾസ് കിരീടമാണ്. 2020ൽ ജോ സാലിസ്ബറിക്കൊപ്പം ഡബിൾസ് കിരീടം നേടിയിരുന്നു. ഈ സഖ്യം ഇന്ന് ഡബിൾസ് ഫൈനലിന് ഇറങ്ങുന്നുണ്ട്.

vachakam
vachakam
vachakam

പുരുഷ ഫൈനൽ ഇന്ന്

ആസ്‌ട്രേലിയൻ ഓപ്പണിന്റെ പുരുഷ സിംഗിൾസ് ഫൈനൽ ഇന്ന് നടക്കും. നിലവിലെ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചും റഷ്യയുടെ ഡാനിൽ മെദ്‌വദേവുമാണ് കലാശക്കളിയിൽ ഏറ്റുമുട്ടുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam