എലിമിനേറ്ററിലും ക്വാളിഫയർ രണ്ടിലും ഫിഫ്റ്റി പ്ലസ് നേടിയ മൂന്നാമത്തെ താരമായി രജത് പാട്ടിദാർ

MAY 28, 2022, 11:24 AM

ഐപിഎല്ലിന്റെ രണ്ടാം ക്വാളിഫയറിൽ ഫിഫ്റ്റി പ്ലസ് സ്‌കോറുമായി പാട്ടിദാർ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ രക്ഷകനായതോടെ എലൈറ്റ് ക്ലബ്ബിൽ അംഗമായി. രാജസ്ഥാൻ റോയൽസുമായുള്ള പോരാട്ടത്തിൽ മൂന്നാം നമ്പറിൽ ഇറങ്ങി 58 റൺസാണ് അദ്ദേഹം നേടിയത്. 42 ബോളിൽ നാലു ബൗണ്ടറികളും മൂന്നു സിസ്‌കറും ഇതിലുൾപ്പെടുന്നു.

നേരത്തേ ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമായുള്ള എലിമിനേറ്ററിലും പാട്ടിദാർ കസറിയിരുന്നു. കന്നി ഐപിഎൽ സെഞ്ച്വറിയാണ് അദ്ദഹം ഊ മൽസരത്തിൽ കുറിച്ചത്. 54 ബോളിൽ 12 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം 112 റൺസ് പുറത്താവാതെ പാട്ടിദാർ നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആർസിബിയെ നാലു വിക്കറ്റിനു 207 റൺസെന്ന കൂറ്റൻ സ്‌കോറിലെത്തിച്ചതും താരത്തിന്റെ തീപ്പൊരി പ്രകടനമായിരുന്നു.

ലഖ്‌നൗവിനെതിരേ നിർത്തിയ ഇടത്തു നിന്നാണ് റോയൽസുമായുള്ള രണ്ടാം ക്വാളിഫയറിൽ പാട്ടിദാർ തുടങ്ങിയത്. തകർപ്പനൊരു സിക്‌സറിലൂടെയായിരുന്നു താരം തന്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. പക്ഷെ തൊട്ടുമുമ്പത്തെ മൽസരത്തിലേതു പോലെ ഇതു സെഞ്ച്വറി വരെയെത്തിക്കാൻ പാട്ടിദാറിനായില്ല. എങ്കിലും വമ്പനൊരു നേട്ടത്തിനൊപ്പം താരം എത്തിയിരിക്കുകയാണ്.

vachakam
vachakam
vachakam

ടൂർണമെന്റിന്റെ എലിമിനേറ്ററിലും ക്വാളിഫയർ രണ്ടിലും ഫിഫ്റ്റി പ്ലസ് നേടിയ മൂന്നാമത്തെ താരമായി രജത് പാട്ടിദാർ മാറി. 2014ൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ മുൻ സ്റ്റാർ ഓൾറൗണ്ടർ സുരേഷ് റെയ്‌നയാണ് ആദ്യമായി എലിമിനേറ്ററിലും രണ്ടാം ക്വാളിഫയറിലും ആദ്യമായി ഫിഫ്റ്റി പ്ലസ് നേടിയ താരം. പിന്നീട് ആറു വർഷങ്ങൾക്കു ശേഷമാണ് മറ്റൊരു താരത്തിനു ഈ നേട്ടത്തിനൊപ്പമെത്താനായത്.

2020ൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്ടനും ന്യൂസിലാൻഡ് താരവുമായ കെയ്ൻ വില്ല്യംസണിനായിരുന്നു ഈ റെക്കോർഡ് കുറിച്ചത്. രണ്ടു വർഷങ്ങൾക്കു പാട്ടിദാറും ഇതാവർത്തിച്ചിരിക്കുകയാണ്. ഈ നേട്ടത്തിനു അവകാശിയായ ആദ്യത്തെ അൺക്യാപ്ഡ് താരമെന്ന അപൂർവ റെക്കോർഡാണ് പാട്ടിദാർ തന്റെ പേരിലാക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam