രജനീഷ് ഹെന്റി വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ വൈസ് പ്രസിഡന്റ്

NOVEMBER 30, 2020, 6:38 PM

കൊച്ചി: ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബ്ലൈൻഡ് ഇൻ കേരള ജനറൽ സെക്രട്ടറി രജനീഷ് ഹെന്റിയെ വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. പാക്കിസ്ഥാനിൽ നിന്നുള്ള സയ്യദ് സുൽത്താൻ ഷാ പ്രസിഡന്റും ഓസ്‌ട്രേലിയയിൽ നിന്നുള്ള റെയ്മണ്ട് മോക്സ്ലി ജനറൽ സെക്രട്ടറിയുമാണ്.

ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റ്, ഏഷ്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ഡവലപ്പ്‌മെന്റ് ഡയറക്ടർ എന്നീ സ്ഥാനങ്ങളും രജനീഷ് ഹെന്റി വഹിക്കുന്നുണ്ട്. കോഴിക്കോട് മാനാഞ്ചിറ മോഡൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌ക്കൂൾ അദ്ധ്യാപകനാണ്.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam