ഗംഭീര്‍ പോയി പകരം ദ്രാവിഡിനെ റാഞ്ചാന്‍ കെകെആര്‍

JULY 10, 2024, 3:25 PM

കൊൽക്കത്ത: ഇന്ത്യൻ  പ്രീമിയർ  ലീഗിൻ്റെ പതിനേഴാം സീസണിൽ  കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് ഗൗതം ഗംഭീർ പടിയിറങ്ങിയിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായാണ് ഇനി  ഗംഭീർ എത്തുക. ഗംഭീറിനെ കെകെആറിൽ നിലനിർത്താൻ കെകെആർ ഉടമ ഷാരൂഖ് ഖാൻ ബ്ലാങ്ക് ചെക്ക് നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം വേണ്ടെന്ന് വെച്ചാണ് ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായത്.

ഗംഭീറിൻ്റെ വിരമിക്കൽ കെകെആറിന് വലിയ നഷ്ടമാണ്. അതുകൊണ്ട് തന്നെ ആ വിടവ് നികത്തുക എളുപ്പമല്ല. എന്നാൽ ഇപ്പോൾ ഗംഭീറിൻ്റെ വിടവ് നികത്താനുള്ള നിർണായക നീക്കമാണ് കെകെആർ നടത്തുന്നത്. ഇന്ത്യയുടെ പരിശീലകസ്ഥാനം ഒഴിയുന്ന രാഹുൽ ദ്രാവിഡിനെ ഉപദേശകനാക്കാനുള്ള നീക്കമാണ് കെകെആർ നടത്തുന്നതെന്നാണ് റിപ്പോർട്ട്. കെകെആർ ഉടമ ഷാരൂഖ് ഖാൻ ദ്രാവിഡുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്.

നേരത്തെ രാജസ്ഥാൻ റോയൽസിൻ്റെ പരിശീലകനായും ദ്രാവിഡ് പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിൽ നിന്ന് പടിയിറങ്ങുമ്പോൾ തൻ്റെ പുതിയ റോളിനെക്കുറിച്ച് ദ്രാവിഡിന് വ്യക്തമായിരുന്നില്ല. എന്നാൽ പരിശീലക സ്ഥാനത്ത് തുടരുമെന്ന് അദ്ദേഹം സൂചന നൽകിയിരുന്നു.ഐപിഎല്ലില്‍ പരിശീലകസ്ഥാനത്തേക്കെത്തിയാല്‍ ദ്രാവിഡിന് ഇത്രയും സമ്മര്‍ദ്ദമുണ്ടാവില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഫര്‍ ദ്രാവിഡ് സ്വീകരിക്കുമോയെന്നത് കണ്ടറിയണം. കെകെആര്‍ നിലവിലെ ചാമ്ബ്യന്മാരാണ്. ഇത് ദ്രാവിഡിനെ സംബന്ധിച്ച്‌ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam