ബാംഗ്ലൂരിനെ തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി പഞ്ചാബ് 

MAY 14, 2022, 8:34 AM

മുംബൈ: ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ 54 റൺസിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് പ്ലേഓഫിനുളള സാധ്യത നിലനിൽത്തി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 9 വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. രണ്ടാമത്തായി ഇറങ്ങിയ ബാംഗ്ലൂരിന് 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാനേ കഴിഞ്ഞുളളൂ.

ഓപ്പണർ ജോണി ബെയർസ്‌റ്റോ(66) തുടക്കത്തിൽ ആഞ്ഞടിച്ചപ്പോൾ പഞ്ചാബിന് മികച്ച അടിത്തറ ലഭിച്ചു. 29 പന്തിൽ നിന്ന് 7 സിക്‌സറുകളുടെയും നാല് ബൗണ്ടറിയുടെയും അകമ്പടിയോടെയാണ് ഇത്രയും സ്‌കോർ നേടിയത്. തുടക്കം മുതൽ പത്തിന് മുകളിൽ റൺറേറ്റോടെയാണ് പഞ്ചാബ് മുന്നേറിയത്. ശിഖർ ധവാൻ(21) ബെയര്‍‌സ്റ്റോവിന് മികച്ച കൂട്ടായി നിലകൊണ്ടു.

vachakam
vachakam
vachakam

നാലാമനായി ഇറങ്ങിയ ലിയാം ലിവിങ്‌സ്റ്റൺ(70) അവസാന ഓവറുകളിൽ തകർപ്പൻ അടികൾ നടത്തിയതാണ് 200 കടക്കാൻ പഞ്ചാബിനെ സഹായിച്ചത്. ലിവിങ്‌സ്റ്റൺ 42 പന്തുകളിൽ നിന്നായി 4 സിക്‌സറുകളും അഞ്ച് ഫോറും അടിച്ചു.

ക്യാപ്റ്റൻ മായങ്ക് അഗർവാൾ(19), ജിതേഷ്ശർമ്മ(9),ഹർപ്രീത്ബ്രാർ(7),ഋഷി ധവാൻ(7) എന്നിങ്ങനെയാണ് മറ്റുളള താരങ്ങളുടെ പ്രകടനം. ബാംഗ്ലൂരിന്റെ ഹർഷൽ പട്ടേൽ നാല് വിക്കറ്റെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam