'എന്റെ പ്രിയനേ, എന്നെ തനിച്ചാക്കരുത്'; ഹൃദയഭേദക കുറിപ്പുമായി റികോയുടെ ഭാര്യ

MAY 31, 2023, 3:06 PM

കുതിര സവാരിക്കിടെ വീണ് പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന പി.എസ്.ജി ഗോള്‍ കീപ്പര്‍ സെര്‍ജിയോ റിക്കോയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

സ്പെയിനില്‍ റികോ സഞ്ചരിച്ച കുതിര മറ്റൊരു കുതിരയുമായി കൂട്ടിയിടിച്ച്‌ വീണ താരത്തിന്‍റെ തലക്കാണ് പരിക്കേറ്റത്.താരത്തിന്‍റെ ഭാര്യ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഹൃദയഭേദക കുറിപ്പ് ആശങ്കയുണ്ടാക്കുന്നതാണ്.റികോ അതിജീവനത്തിനായി പോരാടുകയാണെന്ന് ഭാര്യ ആല്‍ബ സില്‍വ പറയുന്നു

.' എന്റെ പ്രിയനേ, എന്നെ തനിച്ചാക്കരുത്, എനിക്ക് നീയില്ലാതെ ജീവിക്കാൻ കഴിയില്ല. നീയില്ലാതെ എങ്ങനെ ജീവിക്കണമെന്ന് എനിക്കറിയില്ല, ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു' -ആല്‍ബ സില്‍വ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

vachakam
vachakam
vachakam

'ഞങ്ങളോട് നിനക്കുള്ള എല്ലാ സ്നേഹത്തിനും നന്ദി. സെര്‍ജിയോയുടെ അതിജീവനത്തിനായി ഒരുപാട് ആളുകള്‍ പ്രാര്‍ഥിക്കുന്നു, അവൻ വളരെ ശക്തനാണ്' -മറ്റൊരു കുറിപ്പില്‍ അവര്‍ പറഞ്ഞു.

തന്റെ ജന്മനാടായ സെവിയ്യയില്‍ കുതിര സവാരി നടത്തുന്നതിനിടെയാണ് അപകടം. നിയന്ത്രണം ഭേദിച്ച്‌ ഓടിവന്ന ഒരു കുതിര റിക്കോ ഓടിച്ചിരുന്ന കുതിരയുമായി കൂട്ടിയിടിക്കുകയായിരുന്നു.സ്പാനിഷ് ഇന്റര്‍നാഷണല്‍ 2019ലാണ് പി.എസ്.ജിയില്‍ എത്തുന്നത്. ക്ലബിനായി 24 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam