ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബ ഉടൻ തന്നെ യുവന്റസ് വിട്ടേക്കും. പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് താരം ക്ലബ്ബ് വിടുമെന്ന സൂചന പുറത്തുവരുന്നത്.
പരിക്കിൽനിന്ന് താരം ഉടൻ മുക്തനാകില്ലെന്ന് ഏറെക്കുറെ വ്യക്തമായതോടെ യുവന്റസ് അദ്ദേഹവുമായുള്ള കരാർ റദ്ദാക്കിയേക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.കഴിഞ്ഞ സീസണിൽ ക്ലബ്ബിൽ തിരിച്ചെത്തിയ അദ്ദേഹത്തിന് പരിക്ക് മൂലം ഒരു മത്സരത്തിൽ പോലും ബൂട്ടണിയാൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ വർഷമാണ് ഫ്രീ ഏജന്റായിരുന്ന പോഗ്ബ മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് യുവന്റസിലേക്ക് തിരിച്ചെത്തുന്നത്. എന്നാൽ, ലോകകപ്പിന് തൊട്ടുമുൻപ് കാൽമുട്ടിനേറ്റ പരിക്ക് താരത്തിന് തിരിച്ചടിയായി.
മൈതാനത്തേക്ക് ഇറങ്ങാഞ്ഞിട്ടും ഏകദേശം 28.85 കോടി രൂപയിൽ അധികം പണം താരത്തിന് ക്ലബ്ബ് ഇതുവരെ നൽകിയിട്ടുണ്ട്.ഇത് ക്ലബ്ബിന് തലവേദനയുമായി. ഇതോടെയാണ് താരവുമായുള്ള കരാർ റദ്ദാക്കാൻ ക്ലബ്ബ് ഒരുങ്ങുന്നത്. പോഗ്ബയെ മറ്റേതെങ്കിലും ക്ലബുകള്‍ക്ക് കൈമാറി അതുവഴി കിട്ടുന്ന പണം കൊണ്ട് ക്ലബ്ബിനുണ്ടായ നഷ്ടം നികത്താമെന്നും യുവന്റസ് ചിന്തിക്കുന്നുണ്ട്.
2012ൽ യുണൈറ്റഡിൽനിന്ന് 1.5 മില്യൻ പൗണ്ടിനാണ് പോഗ്ബയെ യുവന്റസ് ആദ്യമായി സ്വന്തമാക്കുന്നത്. അന്ന് 178 മത്സരങ്ങളിൽനിന്ന് ടീമിനായി 34 ഗോൾ അദ്ദേഹം നേടി.2016ൽ യുണൈറ്റഡിലേക്ക് മടങ്ങിയ ശേഷം ക്ലബ്ബ് കരാർ നീട്ടി നൽകാഞ്ഞതോടെയാണ് പോഗ്ബ വീണ്ടും യുവന്റസിൽ എത്തിയത്.
English summary: Pogba to leave juventus
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്