പരിക്ക് ഐപിഎൽ മതിയാക്കി പാറ്റ് കമിൻസ് പിന്മാറി

MAY 14, 2022, 11:41 AM

മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് കനത്ത തിരിച്ചടി. സൂപ്പർ താരം പാറ്റ് കമിൻസ് ഐപിഎല്ലിൽ നിന്ന് പിന്മാറി. ഇടുപ്പിന് പരിക്കേറ്റ കമിൻസ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല.

ടീം ക്യാംപ് വിട്ട കമിൻസ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങും. അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന ഏകദിന, ടെസ്റ്റ് പരമ്പരകൾക്ക് മുമ്പ് പരിക്ക് മാറി കമിൻസിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷ.
സീസൺ തുടക്കത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അവിശ്വസനീയ ബാറ്റിംഗിലൂടെ 15 പന്തിൽ 56 റൺസെടുത്ത് കമിൻസ് കൊൽക്കത്തക്ക് ജയം സമ്മാനിച്ചിരുന്നു.

എന്നാൽ, തുടർന്നുള്ള മത്സരങ്ങളിൽ തിളങ്ങാനാവാതിരുന്ന കമിൻസിനെ പിന്നീട് കൊൽക്കത്ത ബെഞ്ചിലിരുത്തി. ന്യൂസിസലൻഡ് പേസർ ടിം സൗത്തിയാണ് പിന്നീടുള്ള മത്സരങ്ങളിൽ കൊൽക്കത്തക്കായി പന്തെറിഞ്ഞത്.

vachakam
vachakam
vachakam

ഐപിഎല്ലിൽ തുടക്കത്തിലെ മത്സരങ്ങളിൽ കമിൻസ് കൊൽക്കത്തക്കായി കളിച്ചിരുന്നില്ല. ഓസ്‌ട്രേലിയൻ ടീമിന്റെ പാകിസ്ഥാൻ പര്യടനം പൂർത്തിയാക്കിയശേഷമായിരുന്നു കമിൻസ് ഐപിഎല്ലിൽ ടീമിനൊപ്പം ചേർന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam