ഒളിമ്പിക്‌സ് വനിതാ ഫുട്‌ബോൾ: ഗോൾ മഴയോടെ തുടക്കം

JULY 22, 2021, 9:01 AM

ഒളിമ്പിക്‌സ് വനിതാ ഫുട്‌ബോളിലെ പ്രാഥമിക റൗണ്ട് മത്സരത്തിൽ കരുത്തരായ ബ്രസീലിന് തകർപ്പൻ ജയത്തോടെ തുടക്കം. ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ചൈനയെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ബ്രസീൽ വനിതാ ടീം തകർത്തത്. ബ്രസീൽ താരം മാർത്ത ഇരട്ട ഗോളുമായി തിളങ്ങി. തുടർച്ചയായ അഞ്ചാം ഒളിമ്പിക്‌സിലാണ് താരം ഗോൾ നേടുന്നത്.