വനിതാ ക്രിക്കറ്റ് താരങ്ങളോടുളള അശ്ലീല ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെ ഉത്തരാഖണ്ഡില്‍ ക്രിക്കറ്റ് പരിശീലകന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തിയിരുന്ന ഒരു യുവതിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് പരിശീലകനായ നരേന്ദ്ര ഷായ്ക്കെതിരെ കേസെടുത്തിരിരുന്നു. ഇതിന് പിന്നാലെയാണ് ഷാ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പരിശീലകന്‍ തന്റെ മകളോട് അശ്ലീല ഭാഷയില്‍ സംസാരിച്ചെന്നും ജാതിയെക്കുറിച്ച് അധിക്ഷേപകരമായി സംസാരിച്ചെന്നും പിതാവ് പരാതിപ്പെട്ടിരുന്നതായി സിറ്റി പോലീസ് സൂപ്രണ്ട് സരിതാ ഡോവല്‍ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354, പോക്സോ ആക്ട്, എസ്സി/എസ്ടി ആക്റ്റ് എന്നിവ പ്രകാരം ഷായ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മറ്റ് ചില പെണ്‍കുട്ടികളും ഷായ്ക്കെതിരെ സമാനമായ പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുകയാണെന്നും അവര്‍ അറിയിച്ചു. വെള്ളിയാഴ്ച്ചയാണ് ഷാ വിഷം കഴിച്ച് അത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്