ലോകകപ്പിന് ശേഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ് അല്‍ നാസറില്‍ ചേരുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട താരം സൗദി അറേബ്യയില്‍ കളിക്കാന്‍ കോടിക്കണക്കിന് രൂപയുടെ കരാറിന് സമ്മതിച്ചുവെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇപ്പോഴത് നിഷേധിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്‍ നാസറുമായി താന്‍ കരാര്‍ ഒപ്പിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് താരം വ്യക്തമാക്കി.
ലോകകപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ പോര്‍ച്ചുഗല്‍ 6-1 ന് വിജയിച്ച മത്സരത്തിന് ശേഷമായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം. പിയേഴ്സ് മോര്‍ഗനുമായുള്ള ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ക്ലബിന്റെ ഉടമകളെ വിമര്‍ശിക്കുകയും മാനജര്‍ എറിക് ടെന്‍ ഹാഗിനോടുള്ള നീരസം സൂചിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവിലാണ് റൊണാള്‍ഡോ യുണൈറ്റഡ് വിടാന്‍ തീരുമാനിച്ചത്.
അഞ്ച് തവണ ബാലണ്‍ ഡി ഓര് ജേതാവായ റൊണാള്‍ഡോ അടുത്ത കാലത്തായി മികച്ച ഫോം പുറത്തെടുത്തില്ലെന്നിരിക്കെ യൂറോപ്പിലെ മികച്ച ക്ലബുമായി വന്‍തുകയ്ക്ക് കരാറിലെത്താന്‍ പാടാണ്. ഈ സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ താരത്തിന് ലഭിച്ചത് മികച്ച ഓഫറായിരുന്നു. എന്നാല്‍ താരം അത് ഉപേക്ഷിക്കാൻ ഉള്ള കാരണം വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്