പെനാല്‍റ്റി പാഴാക്കി; ചരിത്രരാവില്‍ റാമോസ്​ ദുരന്ത നായകൻ

NOVEMBER 16, 2020, 4:36 AM

ബാസല്‍: സ്​പാനിഷ്​ കുപ്പായത്തില്‍ 177ാം മത്സരം കളിച്ച്‌​ യൂറോപ്യന്‍ റെക്കോഡ്​ കുറിച്ച സെര്‍ജിയോ റാമോസിന്​ പക്ഷേ, ചരിത്ര പോരാട്ടത്തിൽ കണ്ണീരിന്റെ കയ്പ്പ്. നാഷന്‍സ്​ ലീഗ്​ 'എ' ഗ്രൂപ്​ നാലില്‍ സ്​പെയിനിനെ സ്വിറ്റ്​സര്‍ലന്‍ഡ്​ 1-1ന്​ സമനിലയില്‍ തളച്ചപ്പോള്‍, രണ്ട്​ പെനാല്‍റ്റി പാഴാക്കിയ ക്യാപ്​റ്റന്‍ ദുരന്തനായകനായി. 

ഇറ്റലിയുടെ ജിയാന്‍ലൂയിജി ബുഫണിനെ (176 മത്സരം)യാണ് റാമോസ്​​ മറികടന്നത്​.

26ാം മിനിറ്റില്‍ സ്വിറ്റ്​സര്‍ലന്‍ഡ്​ ലീഡ്​ നേടി. രണ്ടാം പകുതിയിലായിരുന്നു തുടര്‍ച്ചയായി സ്​പെയിനിന്​ പെനാല്‍റ്റി അവസരം പിറന്നത് (57, 80)​.

vachakam
vachakam
vachakam

എന്നാല്‍, രണ്ടും പോസ്​റ്റിന്​ ഇടതു മൂലയിലേക്ക്​ ഗ്രൗണ്ടര്‍ പായിച്ച റാമോസിന്​ തെറ്റി. നിലംപറ്റെയുള്ള ഷോട്ടുകള്‍ സ്വിസ്​ ഗോളി യാന്‍ സോമര്‍ തട്ടിയകറ്റി. എന്നാല്‍, 89ാം മിനിറ്റില്‍ ജെറാഡ്​ മൊറിനോ നേടിയ ഗോളില്‍ സ്​പെയിന്‍ സമനില നേടി.

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS