മാഡ്രിഡ്: ടെന്നീസ് സൂപ്പര്‍ താരം റഫേല്‍ നദാലിന്റെ ഇടുപ്പിലെ മസിലിന് ശസ്ക്രത്രിയ ചെയ്തു. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണിനിടെ ഇടുപ്പിനേറ്റ പരിക്ക് മൂലം അഞ്ച് മാസമായി കളത്തിന് പുറത്തിരിക്കുകയായിരുന്നു താരം. അഞ്ചു മാസത്തെ വിശ്രമമാണ് പരിക്ക് ഭേദമാകാന്‍ വേണ്ടത്. ഇതോടെ ഈ വര്‍ഷത്തെ മുഴുവന്‍ സീണണും 37 കാരനായ താരത്തിന് നഷ്ടമാകും.
2024 ടെന്നീസ് കോര്‍ട്ടില്‍ നിന്നുള്ള തന്റെ വിടവാങ്ങല്‍ വര്‍ഷം ആയേക്കുമെന്ന് നദാല്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. 14 ഫ്രഞ്ച് ഓപ്പണുകള്‍ നേടിയ കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന് ഇത്തവണത്തെ ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു.
2005 ന് ശേഷം ആദ്യമായി ടെന്നീസിലെ ആദ്യ പത്ത് റാങ്കിംഗില്‍ നിന്ന് പുറത്തായ നദാലിന്റെ നിലവിലെ റാങ്ക് 15 ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്