മുഹമ്മദ് സലായ്ക്ക് പ്രീമിയര്‍ ലീഗില്‍ ചരിത്രനേട്ടം

SEPTEMBER 26, 2021, 8:03 PM

ഈജിപ്ഷ്യന്‍ സൂപ്പര്‍താരം മുഹമ്മദ് സലായ്ക്ക് പ്രീമിയര്‍ ലീഗില്‍ ചരിത്രനേട്ടം. ഏറ്റവും വേഗത്തില്‍ ലിവര്‍പൂളിനായി നൂറു ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് താരത്തെ തേടിയെത്തിയത്.

ലിവർപൂളിന്‍റെ ഇതിഹാസ താരമായ റോജർ ഹണ്ടിന്‍റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. ഹണ്ടിന് 100 ഗോളുകൾ തികയ്ക്കാന്‍ 152 മത്സരങ്ങള്‍ വേണ്ടി വന്നപ്പോള്‍ സലാഹ് 151 മത്സരങ്ങളില്‍ നിന്നാണ് റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്.

80 കളിലെ ലിവര്‍പൂള്‍ താരമായിരുന്ന ഇയാൻ റഷിനാണ് നൂറുഗോള്‍ നേട്ടത്തില്‍ മൂന്നാം സ്ഥാനം. 168 മത്സരങ്ങളില്‍ നിന്നാണ് റഷ് 100 ഗോളുകൾ തികച്ചത്.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം ബ്രെന്‍റ് ഫോർഡിനെതിരെ നേടിയ ഗോളോടെയാണ് സലാഹ് റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. മത്സരത്തില്‍ മൂന്ന് ഗോള്‍ വീതം നേടി ലിവര്‍പൂളും ബ്രെന്‍റ് ഫോർഡും സമനില പാലിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam