ഇന്ത്യ ആദ്യമായാണ് പൂർണമായി ഏകദിന ലോകകപ്പിന് വേദിയാകുന്നത്. ഇക്കുറി രോഹിതും കൂട്ടരും മൂന്നാം ഏകദിന കിരീടം ഇന്ത്യ നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.
1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ആദ്യമായി കിരീടം നേടിയത്. 2011-ൽ എം.എസ്. ധോണിയുടെ ക്യാപ്റ്റൻസിയിൽ ടീം ഇന്ത്യ രണ്ടാം ലോകകപ്പ് ഉയർത്തി. ആ വിജയത്തിന്റെ ക്രെഡിറ്റ് ക്രിക്കറ്റ് ലോകം നൽകിയത് ക്യാപ്റ്റൻ കൂൾ എന്നറിയപ്പെട്ടിരുന്ന ധോണിക്കാണ്.
ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻ എബി ഡിവില്ലിയേഴ്‌സ് വ്യക്തികളേക്കാൾ ടീം വർക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് നടത്തിയ പരാമർശം വൈറലായിരിക്കുകയാണ്.
തന്റെ യൂട്യൂബ് ചാനലിലൂടെ എബി പറഞ്ഞതിങ്ങനെ: “ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്, ഇതിൽ ലോകകപ്പ് ഉയർത്തുന്നത് കളിക്കാരനല്ല. സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ ഞാൻ പലപ്പോഴും അങ്ങനെയാണ് കാണുന്നത്.
എംഎസ് ധോണി ലോകകപ്പ് നേടിയിട്ടില്ല, ഇന്ത്യ ലോകകപ്പ് നേടി, അത് മനസ്സിൽ വയ്ക്കുക. അത് മറക്കരുത്. 2019-ൽ ലോർഡ്‌സിൽ ബെൻ സ്റ്റോക്സ് ട്രോഫി ഉയർത്തിയില്ല, അത് ഇംഗ്ലണ്ട് ടീമായിരുന്നു. എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്