മൊട്ടേര ക്രിക്കറ്റ്  ടെസ്റ്റിൽ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം

FEBRUARY 25, 2021, 9:39 PM

അഹമ്മദാബാദ്: മൊട്ടേര ക്രിക്കറ്റ്  ടെസ്റ്റിൽ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം.രണ്ടാം ഇന്നിങ്സിൽ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് അനായാസം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. വെറും 48 റൺസ് മാത്രമാണ് ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.

വെറും 7.4 ഓവറിൽ 49 റൺസെടുത്താണ് ഇന്ത്യ ജയം നേടിയത്. പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ടും രണ്ടാം ടെസ്റ്റിൽ ഇന്ത്യയുമാണ് വിജയിച്ചത്. നാല് മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ ഇന്ത്യ 2-1ന് മുന്നിലാണ്. വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇന്ത്യ ഫൈനലിലെത്തുമെന്ന് ഏകദേശം ഉറപ്പായി. ചെന്നൈയിലായിരുന്ന ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും നടന്നത്.

അഹമ്മദാബാദിലെ മൂന്നാം ടെസ്റ്റിൽ ടോസ് നേടി ഇംഗ്ലണ്ടാണ് ആദ്യം ബാറ്റ് ചെയ്തത്. അക്സർ പട്ടേലിനും ആർ അശ്വിനും മുന്നിൽ തകർന്നടിഞ്ഞ ഇംഗ്ലണ്ട് 112 റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്സിൽ വെറും 81 റൺസ് മാത്രമാണ് സന്ദർശകർ എടുത്തത്. അക്സർ പട്ടേൽ ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റും വീഴ്ത്തി. ആർ അശ്വിൻ ആകെ ഏഴ് വിക്കറ്റുകളും വീഴ്ത്തി.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam