ഖത്തർ ലോകകപ്പിൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയായിരുന്നു അർജൻ്റീന തുടങ്ങിയത്.
ഒന്നിനെതിരെ 2 ഗോളുകൾക്ക് ആയിരുന്നു അർജൻ്റീന സൗദി അറേബ്യക്കെതിരെ പരാജയപ്പെട്ടത്. ആരാധകർക്ക് ആ തോൽവി സമ്മാനിച്ചത് വലിയ ആഘാതമായിരുന്നു. പക്ഷേ ശക്തമായി തിരിച്ചുവന്ന നീലപ്പട കിരീടവും കൊണ്ടാണ് തിരിച്ച് നാട്ടിലേക്ക് വണ്ടി കയറിയത്.
ലയണൽ മെസ്സിയുമായി വളരെ മികച്ച സൗഹൃദം വച്ചുപുലർത്തുന്ന താരമാണ് അർജൻ്റീനയിലെ മെസ്സിയുടെ സഹതാരമായ റോഡ്രിഗോ ഡീ പോൾ. ഇപ്പോഴിതാ ഡീ പോൾ നടത്തിയിരിക്കുന്ന ചില വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആദ്യം മത്സരത്തിലെ പരാജയത്തിനു ശേഷം മെസ്സിയുടെ നോട്ട്ബുക്കിൽ താൻ എഴുതിയ ചില കാര്യങ്ങളാണ് ഇപ്പോൾ താരം വെളിപ്പെടുത്തിയിരിക്കുന്നത്.
മെസ്സിയുടെ നോട്ട്ബുക്കിൽ താരം എഴുതിയത് ഇങ്ങനെയായിരുന്നു.”അദ്ദേഹത്തിൻ്റെ നോട്ട്ബുക്കിൽ ഞാൻ ഡേറ്റ് രേഖപ്പെടുത്തി.
ഞാൻ അതിൽ കുറിച്ചത് ഡിസംബർ പതിനെട്ടാം തീയതി നമ്മൾ വേൾഡ് കപ്പ് നേടുമെന്നാണ്. പുസ്തകത്തിൻ്റെ അവസാന പേജുകളില്‍ ഒന്നായിരുന്നു അത്. അതുകൊണ്ടുതന്നെ അത് മെസ്സി അപ്പോൾ കണ്ടിരുന്നില്ല. പ്രീക്വാർട്ടർ മത്സരം കഴിഞ്ഞതിന് പിന്നാലെ മെസ്സിയോട് ഞാൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്