അ​ടു​ത്ത സീ​സ​ണിൽ കേരളത്തിൽ നിന്ന് ഒരു  ഐ​ പി​ എ​ൽ  ടീമിനെ സ്വന്തമാക്കാൻ മോഹൻലാൽ  

NOVEMBER 11, 2020, 11:32 PM

മും​ബൈ: അ​ടു​ത്ത സീ​സ​ണ്‍ ഐ​ പി​ എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന് ടീ​മു​ക​ളു​ടെ എ​ണ്ണം എ​ട്ടി​ൽ​നി​ന്ന് ഒ​മ്പ​തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ ബി​ സി​ സി​ ഐ ശ്ര​മി​ക്കു​ന്ന​താ​യി സൂ​ച​ന. ഐ ​പി​ എ​ലി​ലെ ഒ​മ്പ​താ​മ​ത്തെ ടീ​മി​നെ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം സൂ​പ്പ​ർ ന​ട​നാ​യ മോ​ഹ​ൻ​ലാ​ൽ സ്വ​ന്ത​മാ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 

മോ​ഹ​ൻ​ലാ​ലും സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​നും ചേ​ർ​ന്നു രൂ​പീ​ക​രി​ക്കു​ന്ന ഫ്രാ​ഞ്ചൈ​സി ഐ​ പി​ എ​ൽ ടീ​മി​നാ​യി ശ്ര​മി​ക്കു​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. ദു​ബാ​യി​ൽ ന​ട​ന്ന 13-ാം സീ​സ​ണ്‍ ഐ​ പി​ എ​ൽ ഫൈ​ന​ലി​നു സാ​ക്ഷ്യം​വ​ഹി​ക്കാ​ൻ മോ​ഹ​ൻ​ലാ​ൽ എ​ത്തി​യി​രു​ന്നു. 

അ​ടു​ത്ത സീ​സ​ണ്‍ ഐ​ പി​ എ​ൽ ഇ​ന്ത്യ​യി​ൽ​ത​ന്നെ ന​ട​ക്കു​മെ​ന്ന് ബി​ സി ​സി ​ഐ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 2021 ഏ​പ്രി​ൽ-​മേ​യ് മാ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഐ​ പി​ എ​ലി​ന്‍റെ 14-ാം സീ​സ​ണ്‍ അ​ര​ങ്ങേ​റു​ക എ​ന്നാ​ണ് സൂ​ച​ന.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS