പാരിസ്: വിംബിൾഡൻ വനിതാ സിംഗിൾസ് ജേതാക്കളുടെ ഓണേഴ്സ് ബോർഡിൽ നിന്ന് മിസ്, മിസിസ് എടുത്ത് മാറ്റം. കിരീടം ചൂടിയ വനിതാ താരങ്ങളുടെ പേരിന് മുൻപായി മിസ്, മിസിസ് എന്ന് ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ക്ലബ് എഴുതിയിരുന്നു.
കഴിഞ്ഞ വർഷം വിംബിൾഡൻ ചാമ്പ്യമായ ആഷ്ലി ബാർതിയുടെ പേര് മിസ് എ. ബാർതി എന്നാണ് ഓണററി ബോർഡിൽ എഴുതിയത്. എന്നാൽ പുരുഷ സിംഗിൾസ് കിരീടം നേടിയ നൊവാക് ജോക്കോവിച്ചിന്റെ പേര് എൻ ജോക്കോവിച്ച് എന്ന് മാത്രവും. ടൂർണമെന്റിനെ ആധുനീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം.
2019ൽ വനിതാ മത്സരങ്ങളുടെ സ്കോർ പറയുമ്പോൾ മിസ്, മിസിസ് പേരിന് മുൻപിൽ ചേർക്കുന്നത് ഒഴിവാക്കിയിരുന്നു. എന്നാൽ ജെൻഡിൽമൻസ് സിംഗിൾ, ലേഡീസ് സിംഗിൾസ് എന്ന് ഇവന്റിനെ പരാമർശിക്കുന്നത് തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്