ദോഹ: അഭിമാനമുദ്രയുടെ മേലങ്കിയായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ആ 'ബിഷ്ത്' ലയണല്‍ മെസ്സിയെന്ന ഇതിഹാസതാരം ബാഴ്സലോണയിലുള്ള തന്റെ വീട്ടില്‍ സൂക്ഷിക്കും. ഖത്തര്‍ ആദരസൂചകമായി അണിയിച്ചതായിരുന്നു ആ ഗോള്‍ഡന്‍ ബിഷ്ത്.
ലോകകപ്പ് ഫൈനലില്‍ കിരീടത്തില്‍ മുത്തമിട്ട അര്‍ജന്റീന നായകന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് ഖത്തറിന്റെ മഹത്തായ പാരമ്ബര്യം വിളക്കിച്ചേര്‍ത്ത ആ സവിശേഷ അങ്കി അണിയിച്ചുനല്‍കിയത്.
അര്‍ജന്റീനിയന്‍ മാഗസിനായ 'ഒലേ'ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിഷ്ത് ബാഴ്സലോണയിലെ വീട്ടില്‍ സൂക്ഷിക്കുമെന്ന് മെസ്സി വെളിപ്പെടുത്തിയത്.
ലോകകപ്പ് ഫൈനലിന്റെ ഓര്‍മക്കായി എന്തൊക്കെയാണ് സൂക്ഷിച്ചുവെക്കുന്നതെന്ന് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'എല്ലാം എന്റെ കൈയിലുണ്ട്. ബൂട്ടുകള്‍, ജഴ്സികള്‍, പിന്നെ ബിഷ്തും' -മെസ്സി പറഞ്ഞു.
ബിഷ്ത് ഉള്‍പ്പെടെ, ലോകകപ്പിന്റെ ഓര്‍മക്കായി കരുതിവെക്കുന്ന സാധനങ്ങള്‍ അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്റെ പക്കല്‍ സുരക്ഷിതമായി സൂക്ഷിക്കാനേല്‍പിച്ചിരിക്കുകയാണ്. അവ ഏറ്റുവാങ്ങി അടുത്ത മാസം ബാഴ്സലോണയിലെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ 'ഒരുപാടു സാധനങ്ങളും ഒരുപാട് ഓര്‍മകളും' ഉണ്ടെന്നും മെസ്സി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്