യു.എസ്.ഓപ്പൺ: അലക്‌സാണ്ടർ സ്വരേവും ഡൊമനിക് തീമും

SEPTEMBER 12, 2020, 9:06 PM

ന്യൂയോർക്ക്: ഇത്തവണത്തെ യു.എസ്. ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് കിരീടം ആസ്‌ട്രേലിയയിലേക്കോ ജർമ്മനിയിലേക്കോ. ആസ്‌ട്രേലിയായുടെ ഡൊമനിക്ക് തീമും ജർമ്മനിയുടെ അലക്‌സാണ്ടർ സ്വരേവും ആണ് ഫൈനലിൽ ഏറ്റുമുട്ടുക. മുൻനിരക്കാരായ റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവരില്ലാത്തതുകൊണ്ട് ഇത്തവണ യു.എസ്. ഓപ്പൺ എത്തുന്നത് പുതിയ ചാമ്പ്യനിലേക്കാണ്.    

ആസ്‌ട്രേലിയായുടെ ഡൊമനിക്ക് തീമ് റഷ്യയുടെ അഞ്ചാം റാങ്കുകാരനായ മെദ്വദേവിനെ 6-2, 7-6, 7-6 എന്നീ നേരിട്ട സെറ്റുകൾക്ക് തോൽപ്പിച്ച് ഫൈനലിൽ എത്തിയത്. രണ്ടാം സെമിയിൽ ജർമ്മനിയുടെ അലക്‌സാണ്ടർ സ്വരേവ് സ്‌പെയിന്റെ പാബ്ലോ ബുസ്റ്റയെ 3-6, 2-6, 6-3, 6-4, 6-3 നീണ്ടുനിന്ന അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിൽ ജയിച്ചത്. ആദ്യ രണ്ട് സെറ്റുകൾ കൈവിട്ടതിനു ശേഷം അത്യുഗ്രം തിരിച്ചുവരവോടെയാണ് സ്വരേവ് ജയിച്ചത്.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS