മാർക്കോ അസെൻസിയോ പിഎസ്ജിയിലേക്ക്

JUNE 2, 2023, 12:43 PM

റയൽ മാഡ്രിഡ് മിഡ്ഫീൽഡർ മാർക്കോ അസെൻസിയോ പിഎസ്ജിയിലേക്ക്. റയൽ മാഡ്രിഡ് മുന്നിൽ വെച്ച ഓഫറുകൾ എല്ലാം നുരസിച്ച അസെൻസിയോ ക്ലബ് വിടാൻ തന്നെ തീരുമാനിച്ചിരുന്നു.

ഫ്രീ ഏജന്റായ അസെൻസിയോയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല ആയിരുന്നു പ്രധാനമായും രംഗത്ത് ഉണ്ടായിരുന്നത്. എന്നാൽ പിഎസ്ജി രംഗത്ത് വന്നതോടെ ആസ്റ്റൺ വില്ല തീർത്തും ചിത്രത്തിൽ നിന്ന് പുറത്തായി.

2014 മുതൽ റയൽ മാഡ്രിഡ് ക്ലബിനൊപ്പമുള്ള താരമാണ് അസെൻസിയോ. 16 കിരീടങ്ങൾ അദ്ദേഹം റയൽ മാഡ്രിഡിനൊപ്പം നേടുകയും ചെയ്തു. പിഎസ്ജി താരത്തിന് മൂന്ന് വർഷത്തെ കരാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. റയൽ മാഡ്രിഡിൽ ലഭിച്ചതിനേക്കാൾ വേതനവും അസെൻസിയോക്ക് ലഭിക്കും. പിഎസ്ജിയുടെ കരാർ താരത്തിന് ഇഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അടുത്ത ദിവസങ്ങളിൽ തന്നെ താരം പിഎസ്ജിയിൽ കരാർ ഒപ്പുവെക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam