വിരമിക്കല്‍ പ്രഖ്യാപനം നേരത്തെ ആയിപ്പോയെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ഈ സീസണിന് ശേഷം ടെന്നീസില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്നും സാനിയ വ്യക്തമാക്കി. മുന്‍കൂട്ടി പ്രഖ്യാപിച്ചതിനാല്‍ എല്ലാവര്ക്കും അതിനെ കുറിച്ച് മാത്രമാണ് ചോദിക്കാനുള്ളതെന്നും താരം പറയുന്നു.
ഇത് കരിയറിലെ അവസാന സീസണ് ആയതിനാല്‍ ടൂര്‍ണമെന്റിനെ സമീപിക്കുന്നതിലെ കാഴ്ച്ചപ്പാട് മാറിയിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു സാനിയ. ഇതേക്കുറിച്ച് തുടര്‍ച്ചയായി ചോദ്യങ്ങള്‍ വരുന്നത് താരത്തെ അസ്വസ്ഥപ്പെടുത്തുന്നുവെന്നു വ്യക്തമാക്കിയായിരുന്നു സാനിയയുടെ മറുപടി.
ജയം മാത്രം ലക്ഷ്യമിട്ടാണ് എപ്പോഴും കളിക്കുന്നതെന്നും സീസണിലെ ശേഷിക്കുന്ന മത്സരങ്ങളെ കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. സീസണ് അവസാനിക്കുമ്പോള്‍ എന്തു സംഭവിക്കും എന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും സാനിയ വ്യക്തമാക്കി.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ വനിതാ ഡബിള്‍സില്‍ തോറ്റതിന് പിന്നാലെയാണ് സാനിയ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇത് അവസാന സീസണ് ആയിരിക്കുമെന്നും കുഞ്ഞിനെ നോക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും ആയിരുന്നു അന്ന് താരം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്