അന്താരാഷ്ട്ര കരിയറിലും, ക്ലബ് ഫുടബോളിലുമായി 800-ലധികം ഗോളുകൾ വീതം നേടിയ ഫുട്‌ബോളിലെ റോക്ക്സ്റ്റാർസ് ആണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും.
ചൊവ്വാഴ്ച (മാർച്ച് 28) കുറസാവോക്കെയെ 7-0 ന് തകർത്ത് അർജന്റീനയ്‌ക്കൊപ്പം മെസ്സി ട്രിബിൾ നേടി. അദ്ദേഹത്തിന്റെ മൊത്തം ഹാട്രിക്കുകളുടെ എണ്ണം 57 ആയി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന നേട്ടമാണിത്.
താരത്തിന്റെ കൂടുതല്‍ ഹാട്രിക്കുകളും ബാഴ്‌സലോണക്ക് വേണ്ടിയായിരുന്നു. ബാഴ്സക്കായി കളിച്ച 17 വര്‍ഷത്തിനിടെ 48 ഹാട്രിക്കുകളാണ് താരം നേടിയത്.ദേശീയ ടീമിനൊപ്പം ഒമ്പത് ഹാട്രിക്കുകള്‍ നേടാനും താരത്തിനായി. എന്നാല്‍ പി.എസ്.ജിക്കായി ഒരു ഹാട്രിക് നേടാൻ താരത്തിന് സാധിച്ചിട്ടില്ല.
അതേസമയം, പോര്‍ച്ചുഗലിനായി 10ഉം ക്ലബ്ബുകള്‍ക്ക് വേണ്ടി 5200 ഹാട്രിക്കുകള്‍ നേടി ആകെ 62 ഹാട്രിക്കുകളാണ് റൊണാൾഡോയുടെ പേരിലുള്ളത്. റയല്‍ മാഡ്രിഡില്‍ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടം ചെലവഴിച്ച താരം 44 ഹാട്രിക്കുകളാണ് ക്ലബ്ബിനായി നേടിയത്.
യുവന്റസിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും വേണ്ടി മൂന്ന് ഹാട്രിക്കുകള്‍ വീതവും ഏറ്റവും പുതിയ ക്ലബ്ബായ അല്‍ നസറിനായി രണ്ട് ഹാട്രിക്കുകളുമാണ് റൊണാള്‍ഡോ നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്