ബാഴ്സക്കൊപ്പം വീണ്ടും പരിശീലനത്തിനിറങ്ങി മെസ്സി

SEPTEMBER 7, 2020, 9:23 PM

മാഡ്രിഡ്: ആഴ്ചകളോളം നീണ്ട അഭ്യൂഹങ്ങള്‍ക്കും ബാഴ്സ ആരാധകരുടെ ആശങ്കകള്‍ക്കും വിരമാമിട്ട് സൂപ്പര്‍ താരം ലിയോണല്‍ മെസി വീണ്ടും പരിശീലനം തുടങ്ങി. ചാബ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോഡ് തോറ്റശേഷം ആദ്യമായാണ് മെസി ബാഴ്സ കുപ്പായിത്തില്‍ പരിശീലനത്തിനിറങ്ങുന്നത്. ഇന്ന് ബാഴ്സയുടെ മൂന്നാമത്തെ ജേഴ്സി ധരിച്ച മെസിയുടെ ചിത്രം ക്ലബ്ബ് ട്വീറ്റ് ചെയ്തിരുന്നു. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന് കീഴിലാണ് പരിശീലനം.  

കഴിഞ്ഞ മാസമാണ് മെസി ക്ലബ്ബ് വിടുകയാണെന്ന വാർത്ത പുറത്തുവന്നത്. എന്നാല്‍ ഫ്രീ ട്രാന്‍സ്‌ഫറില്‍ ക്ലബ്ബ് വിടാനാകില്ലെന്ന ബാഴ്സലോണ നിലപാടിലാണ് മെസിയുടെ തിരിച്ചു വരവ്.


vachakam
vachakam
vachakam

English Summary: Lionel Messi started to practice again with Barcelona

TRENDING NEWS
RELATED NEWS